Header Ads

ad728
  • Breaking News

    ജനപിന്തുണ വര്‍ധിച്ചു; രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നത് തികഞ്ഞ ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി

    21-05-2022

    തിരുവനന്തപുരം: തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. തദ്ദേശ തെരെഞ്ഞെടുപ്പ് ഫലം അതാണ് സൂചിപ്പിക്കുന്നത്. ഏത് പ്രതികൂല കാലാവസ്ഥയിലും ഏറ്റെടുത്ത കാര്യങ്ങൾ നടപ്പാക്കുമെന്ന് ജനത്തിന് മനസിലായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അവതരിപ്പിച്ച പ്രകടന പത്രിക നവകേരള സൃഷ്ടിക്കായിരുന്നു. 900 വാഗ്ദാനങ്ങളാണ് മുന്നോട്ടുവച്ചത്.  ഇത് നടപ്പാക്കുന്നതിനാണ് സർക്കാർ ശ്രമിക്കുന്നത്. വിജ്ഞാന സമൂഹമായി കേരളത്തെ മാറ്റണം. യുവജനങ്ങൾക്ക് തൊഴിൽ നല്‍കണം. ഒരു വർഷത്തിനുള്ളിൽ 2 നൂറു ദിന കർമ്മ പദ്ധതികളാണ് നടപ്പാക്കിയത്. ലൈഫിന്റെ ഭാഗമായി 2 ലക്ഷത്തി 95,000 വീടുകൾ നിർമ്മിച്ചു.  114ഫ്ലാറ്റുകൾ പണി പൂർത്തിയായി. 

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728