Header Ads

ad728
  • Breaking News

    ചെറുവത്തൂരിൽഷവർമ കഴിച്ച വിദ്യാർത്ഥിനി മരിച്ച സംഭവം: 2പേർ കസ്റ്റഡിയിൽ


    __________02_05_2022________
    ചെറുവത്തൂർ: ഷവർമ കഴിച്ചതിനെ
    തുടർന്ന് പതിനാറുകാരി മരിച്ച സംഭവത്തിൽ 2 പേർ പോലീസ് പിടിയിൽ.നടത്തിപ്പുകാരൻ ഉള്ളാളിൽ അനസ്,
    ഷവർമ ഉണ്ടാക്കുന്ന നേപ്പാൾ സ്വദേശി സന്ദേശ് റായ് എന്നിവരെയാണ്
    ചന്തേര പൊലീസ്
    കസ്റ്റഡിയിൽ എടുത്തത്.പ്രതികൾക്കെതിരെ മനപൂർവമല്ലാത്ത
    നരഹത്യാകുറ്റത്തിനാണ് കേസ് എടുത്തിരിക്കുന്നത്. 

    കരിവെള്ളൂരിലെ പരേതനായ ചന്ദ്രോത്ത് നാരായണന്റെയും
    ഇ.വി.പ്രസന്നയുടെയും ഏക മകൾ ദേവനന്ദ (16)ആണ് ഷവർമ കഴിച്ചതിനെ തുടർന്ന് മരിച്ചത്.ഷവർമ കഴിച്ച മറ്റു 14 പേർ ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലാണ്. സംഭവത്തിൽ അന്വഷണം റിപ്പോർട്ട്
    നൽകാൻ
    ഭക്ഷ്യസുരക്ഷാ കമ്മിഷണർക്കു ആരോഗ്യ മന്ത്രി വീണാ ജോർജ് നിർദേശം നൽകിയിട്ടുണ്ട്. ഷവർമ്മയ്ക്കൊപ്പം നൽകിയ മയോണൈസിൽ നിന്നാണ് വിഷബാധയേറ്റതെന്നാണ് സംശയിക്കുന്നത്. സംഭവത്തിന് പിന്നാലെ കട ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെത്തി പൂട്ടി സീൽ ചെയ്തു. നേരത്തെ കൊറോണ മാനദണ്ഡം ലംഘിച്ച് പ്രവർത്തിച്ചതിന് കടയ്ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728