Header Ads

ad728
  • Breaking News

    പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്ന സാഹചര്യം പരിശോധിക്കും; പിസി ജോര്‍ജ്ജ് വിവാദത്തില്‍ പി രാജീവ്

    __________02_05_2022________

    എറണാകുളം: വിദ്വേഷ പ്രസംഗക്കേസില്‍ അറസ്റ്റിലായ മുന്‍ എംഎല്‍എ  പി സി ജോര്‍ജിനെ മജിസ്‌ട്രേട്ടിന് മുന്നില്‍ ഹാജരാക്കിയ സമയത്ത് സര്‍ക്കാര്‍ വാദം പറയാന്‍ പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്ന സാഹചര്യം പരിശോധിക്കുമെന്ന് നിയമ മന്ത്രി പി രാജീവ്. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്ന നടപടി വിവാദമായ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. എറണാകുളത്ത് മാധ്യമപ്രവര്‍ത്തകരോട് ആയിരുന്നു മന്ത്രിയുടെ പ്രതികരണം.പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജരാകാതിരുന്നത് എന്തുകൊണ്ടെന്ന് പരിശോധിക്കും. പബ്ലിക്ക് പ്രോസിക്യൂട്ടര്‍ ഹാജറാവാത്ത സാഹചര്യത്തില്‍ ജയിലിലേക്ക് വിടാറാണ് പതിവ്. ഇത്തരം കേസുകളില്‍ സര്‍ക്കാരിന് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണെന്നും മന്ത്രി പി രാജീവ് കൂട്ടിച്ചേര്‍ത്തു.
    വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വഞ്ചിയൂരിലെ മജിസ്‌ട്രേട്ടിന്റെ വീട്ടില്‍ ഹാജറാക്കിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മുതിര്‍ന്ന അഭിഭാഷകന്‍ ജോര്‍ജിന് വേണ്ടി ഹാജറായപ്പോള്‍ പൊലീസിന് വേണ്ടി നിലപാട് അറയിക്കാന്‍ പ്രോസിക്യൂട്ടര്‍ എത്തിയില്ല. പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെ എന്ന് മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് പൊലീസിന് ഉത്തരമില്ലായിരുന്നു. തുടര്‍ന്ന് പിസി ജോര്‍ജിനെ 14 ദിവസം റിമാന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടത് പ്രോസിക്യൂട്ടറുടെ അഭാവത്തില്‍ പൊലീസായിരുന്നു.എന്നാല്‍, റിമാന്‍ഡ് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് വാട്‌സ് ആപ് വഴി നല്‍കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും പൊലീസ് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടില്ലന്ന് അസി. പബ്ലിക് പ്രോസിക്യൂട്ടര്‍ വി എം ഉമ വിശദീകരണം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728