Header Ads

ad728
  • Breaking News

    ഇരിക്കൂർ കെ.എസ്‌.ഇ.ബി ഓഫീസിനു മുന്നിൽ യൂത്ത് ലീഗ് പ്രതിഷേധം

    ഇരിക്കൂർ: നിരന്തര വൈദ്യുതി മുടക്കം മൂലം ജനങ്ങളെ പൊറുതിമുട്ടിക്കുകയും, വൈദ്യുതി തടസ്സത്തിനു പരിഹാരംകാണുകയുംചെയ്യാത്ത അധികാരികൾക്കെതിരെ ഇരിക്കൂർ കെഎസ്ഇബി ഓഫീസിനുമുന്നിൽ ഇരിക്കൂർ പഞ്ചായത്ത്‌ യൂത്ത്‌ ലീഗ്‌ ഭാരവാഹികൾ രാത്രി പ്രതിഷേധ പ്രകടനം നടത്തി.

      കഴിഞ്ഞ ഒരു മാസത്തോളമായി ദിവസവും 20 ഉം 25 ഉം തവണയാണ് ഈ മേഖലയിൽ വൈദ്യുതി മുടങ്ങുന്നത്‌. 

    രാത്രി പ്രതിഷേധത്തിന് യൂത്ത്ലീഗ് നേതാക്കളായ അഡ്വ.ജാഫർ സാദിഖ്‌, എൻ.വി.അനസ്‌, എം.സി.അഷറഫ്‌, പി.പി.നവാസ്‌, ടി.സി.റിയാസ്‌, മുനീർ കുന്നത്ത്‌, റഷീദ്‌ കുന്നത്ത്‌, കെ.പി.നൗഫൽ, ടി.പി.സിയാദ്‌, വി.ഉവൈസ്‌, മുനവിർ, മനാഫ്, മുഹമ്മദ്‌, അൻസാർ എന്നിവർ നേതൃത്വം നൽകി.

     കെ.എസ്‌.ഇ.ബി എ.ഇയുമായി ഇരിക്കൂർ പോലീസിന്റെ മധ്യസ്ഥതയിൻ നടത്തിയ ചർച്ചയിൽ വൈദ്യുതി മുടക്കത്തിന് ശാശ്വത പരിഹാരം കാണുമെന്ന ഉറപ്പിന്മേൽ പ്രതിഷേധം അവസാനിപ്പിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728