Header Ads

ad728
  • Breaking News

    സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി

    ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ

    __________22_04_2022________

    സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ ഒന്നിനുതന്നെ തുറക്കുമെന്നും പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. മേയ് രണ്ടാമത്തെ ആഴ്ച മുതല്‍ മേയ് അവസാന ആഴ്ച വരെ അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. ഒന്നാം ക്ലാസ് അഡ്മിഷൻ ഏപ്രിൽ 27 മുതൽ ആരംഭിക്കും.എസ്എസ്എൽസി പരീക്ഷയ്ക്കായി പരീക്ഷാ മാന്വലും സ്കൂൾ പ്രവൃത്തികൾക്കായി സ്കൂൾ മാന്വലും തയ്യാറാക്കും. സ്കൂളുകളിൽ കൂടുതൽ മെച്ചപ്പെട്ട ഉച്ചഭക്ഷണം നൽകും. 12,306 സ്കൂളുകളിലാണ് ഉച്ചഭക്ഷണം നൽകുന്നത്. ആഴ്ചയിൽ രണ്ടു ദിവസം പാലും ഒരു ദിവസം നേന്ത്രപഴവും ഒരു ദിവസം മുട്ടയും നൽകും. കുട്ടികൾക്ക് വിപുലമായ പോഷകാഹാരം ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. എല്ലാ സ്കൂളിലും പച്ചക്കറി കൃഷി നടത്തും.സ്കൂളുകളിൽ പൂർവ വിദ്യാർത്ഥി സംഘടനകൾ രൂപീകരിക്കും. സ്കൂളുകള്‍ മിക്സഡ് ആക്കുന്നതിന് സര്‍ക്കാരിന് വളരെയധികം അപേക്ഷകള്‍ ലഭിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു. ഏതെങ്കിലും സ്കൂളുകൾക്ക് മിക്സഡ് സ്കൂള്‍ ആക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ പിടിഎ, സ്കൂള്‍ നിലകൊള്ളുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയോടുകൂടി ആലോചിച്ച് യോജിച്ച തീരുമാനം എടുത്ത് സര്‍ക്കാരിലേക്ക് ശുപാര്‍ശ ചെയ്യാവുന്നതാണെന്ന് മന്ത്രി വ്യക്തമാക്കി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728