Header Ads

ad728
  • Breaking News

    ദിശാ ദർശൻ 'ടെക്കിസ് മീറ്റ് ' ശശി തരൂർ എംപി (ഇന്ന്) ഉദ്ഘാടനം ചെയ്യും



    ഇരിക്കൂർ : ലോക ഐടി ഭൂപടത്തിൽ ഇരിക്കൂരിന് ഒരിടം തേടി അഡ്വ. സജീവ് ജോസഫ് എംഎൽഎ യുടെ സമഗ്ര വിദ്യാഭ്യാസ തൊഴിലധിഷ്ഠിത പദ്ധതിയായ ദിശാ ദർശൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 23 സംഘടിപ്പിക്കുന്ന ടെക്കീസ് മീറ്റ് ശശി തരൂർ എംപി ഉദ്ഘാടനം ചെയ്യും. രാത്രി 7 30ന് വെർച്ച്വലായി മേരിഗിരി ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടക്കുന്ന പരിപാടിയിൽ ജർമ്മനിയിലെ ബർലിൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആർട്ടിഫിഷ്യൽ ഇന്റെലിജൻസ് സംരഭക അലീന ലോട്ട്ഫുള്ളിനിയ, പ്രശസ്ത സിനിമാ സംവിധായകനും ഐടി സംരംഭകനുമായ പ്രകാശ് ബാര,എന്നിവർ മുഖ്യാതിഥിയാകും.  

    ടെക്സസ് ഐടി ക്ലൗഡ് ഡയറക്ടർ കൃഷ്ണകുമാർ ഇടത്തിൽ, മലബാർ ഇന്നവേഷൻ സോൺ ചെയർമാൻ ഷെലിൻ സഗുണൻ, പ്രാക്ടീസ് ഡയറക്ടർ സുധീർ മോഹൻ , കേരള സ്റ്റാർട്ടപ്പ് മിഷൻ ബിസിനസ് ഡെവലപ്മെൻറ് കോഡിനേറ്റർ സൈദ് സവാദ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. രാജ്യത്തിൻ്റെ അകത്തും പുറത്തുനിന്നുമായി പ്രമുഖ ഐടി കമ്പനികളിൽ നിന്നുമുള്ള ഉന്നതർ മീറ്റിംഗിൽ പങ്കെടുക്കും.

    മലയോര മേഖലയിൽ നിന്ന് ഉദിച്ചുയർന്ന് ലോകത്തിൻറെ വിവിധ കോണുകളിൽ വിവരസാങ്കേതികവിദ്യയുടെ സാധ്യത ഉപയോഗപ്പെടുത്തി തൊഴിൽ മേഖലയിൽ വിജയം കൈവരിച്ചവരെ ഒരു കുടക്കീഴിൽ അണിനിരത്തി മണ്ഡലത്തിൽ ഐടി വികസനം സാധ്യമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.

    കണ്ണൂർ വിമാനത്താവളം, മലയോരമേഖലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ, ഇന്ത്യയുടെ ഐടി ഹബ്ബായ ബാംഗ്ലൂരിലെ സാമിപ്യം എന്നിവ പ്രയോജനപ്പെടുത്തി ഇരിക്കൂറിൽ ഐടി സംരംഭങ്ങൾക്കു തുടക്കം കുറിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് അഡ്വ. സജീവ് ജോസഫ് എംഎൽഎ പറഞ്ഞു അതോടൊപ്പം ഇരിക്കൂറിലെ വിദ്യാർഥികൾക്കും യുവജനങ്ങൾക്കും സ്റ്റാർട്ടപ്പ് പ്രവർത്തനങ്ങൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും സാങ്കേതിക സഹകരണം ഉറപ്പുവരുത്തുകയും അതുവഴി ആധുനിക തൊഴിൽ മേഖലയിലേക്കു മണ്ഡലത്തെ നയിക്കാനും സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
    സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന മീറ്റിംഗിൽ 
    Meeting ID:
    861 4243 3799
    Passcode:000434
    എന്നിവ ഉപയോഗിച്ച് പരിപാടിയിൽ പങ്കെടുക്കാം
    കൂടാതെ സജീവ് ജോസഫ് എന്ന ഔദ്യോഗിക ഫേസ്ബുക് പേജിലൂടെയും ലൈവ് കാണുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728