Header Ads

ad728
  • Breaking News

    റമദാൻ അവസാന പത്തിലേക്ക്; ഭക്തിസാന്ദ്രമായി പള്ളികൾ


     വ്രത വിശുദ്ധിയിൽ റമദാൻ അവസാന പത്തിലേക്കെത്തിയതോടെ മസ്ജിദുകൾ ഭക്തിസാന്ദ്രം. നോമ്പ് 20 ദിവസം പൂർത്തിയായ വെള്ളിയാഴ്ച ജില്ലയിലെ പള്ളികളിലൊക്കെ ജുമുഅ നമസ്കാരത്തിന് വലിയ തിരക്കാണ് അനുഭവപ്പെട്ടത്._

    _‘ലൈലത്തുൽ ഖദ്ർ’ പ്രതീക്ഷിക്കുന്ന അവസാന പത്തിലെ ദിവസങ്ങളിൽ രാത്രി നമസ്‌കാരത്തിനും പ്രാർഥനകൾക്കുമായി വിശ്വാസികൾ കൂട്ടത്തോടെ ഇനി പള്ളികളിലെത്തും. കോവിഡ് പ്രതിസന്ധിക്കാലത്ത് അടച്ചിടപ്പെട്ട പള്ളികളിലെ, നമസ്‌കാരങ്ങളും പ്രാർഥനകളും വീണ്ടും അനുഭവിക്കാൻ കഴിഞ്ഞതിന്റെ ചാരിതാർഥ്യത്തിലാണ് വിശ്വാസികൾ. അനുഗ്രഹങ്ങളുടെയും പാപ-നരക മോചനങ്ങളുടെയും വിശുദ്ധമാസത്തെ പ്രാർഥനകളും ദാനധർമങ്ങളും വർധിപ്പിച്ച് ദൈവപ്രീതി കാംക്ഷിക്കുകയാണ് വിശ്വാസികൾ._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728