Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരത് സൗജന്യ സ്തനാർബുദ പരിശോധനയും ബോധവൽക്കരണവും.



     ശ്രീകണ്ഠപുരം നഗരസഭയുടേയും സമരിറ്റൻ പാലിയേറ്റീവിന്റേം കണ്ണൂർ മലബാർ കാൻസർ കെയർ സൊസൈറ്റിയുടേയും നേതൃത്വത്തിൽ ശ്രീകണ്ഠപുരം മാപ്പിള സ്കൂളിൽ സൗജന്യ സ്തനാർബുദ പരിശോധനയും ബോധവൽക്കരണ ക്ളാസും നഗരസഭാ ചെയർ പേഴ്സൺ ഡോ. കെ.വി. ഫിലോമിന ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.പി. നസീമ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ. ഫാ. അനൂപ് നരിമറ്റം, പ്രൊഫസർ വി.ഡി. ജോസഫ്, കെ.സലാഹുദ്ദീൻ, ലത്തീഫ് സാർ, സമരിറ്റൻ ഡയറക്ടർ , സോയി ജോസഫ്, ബൈജു കടക്കുഴ, അനിൽ പുത്തേറ്റ്, ഡോ. ലില്ലി പ്രസംഗിച്ചു. കണ്ണൂർ എം.സി.സി.എസിലെ ഡോ. വർഷ ബോധവൽക്കരണ ക്ളാസ് നയിച്ചു.148 പേർ സ്തനാർബുദ പരിശോധനയ്ക്ക് വിധേയമായി. ആരെങ്കിലും പരിശോധനയിൽ പോസിറ്റീവായാൽ തുടർ ചികിത്സ സൗജന്യമായി നൽകും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728