Header Ads

ad728
  • Breaking News

    30 ജിബി 69 രൂപയ്ക്ക് പണം നൽകി വൈഫൈ വാങ്ങാം; സർക്കാർ പദ്ധതിക്ക് തുടക്കമായി

     
    27/04/2022

    തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഇനി ജനങ്ങള്‍ക്ക് നിശ്ചിത നിരക്കില്‍ വെെഫെെ ഡേറ്റാ വാങ്ങാം.

    സൗജന്യ വെെഫെെ ലഭ്യമാക്കാനുളള കെ ഫെെ പദ്ധതിയുടെ 2,023 വെെഫെെ ഹോട്ട്സ്പോട്ടുകള്‍ വഴിയാണ് സൗകര്യം ഒരുക്കുന്നത്. തിങ്കളാഴ്ച മുതല്‍ പദ്ധതിക്ക് തുടക്കമിട്ടു.

    നിലവില്‍ പൊതു ഇടങ്ങളിലെ വെെഫെെ ഹോട്ട്സ്പോട്ടുകള്‍ വഴി ഒരു ജിബി ഡേറ്റയാണ് സൗജന്യമായി ഉപയോഗിക്കാന്‍ സാധിച്ചിരുന്നത്. എന്നാല്‍ പുതിയ പദ്ധതി പ്രകാരം പരിധി കഴിഞ്ഞാലും പണം നല്‍കി അധിക ഡേറ്റാ ഉപയോഗിക്കാന്‍ കഴിയും. 

    പതിവുപോലെ ഒടിപി നല്‍കി വെെഫെെ കണക്‌ട് ചെയ്യാം. എന്നാല്‍ ഒരു ജിബി ഡേറ്റാ പൂര്‍ണ്ണമായി ഉപയോഗിച്ചു കഴിഞ്ഞാല്‍ തുടര്‍ന്നുളള ഉപയോഗത്തിന് പണമടയ്ക്കാന്‍ ഫോണിലേക്ക് സന്ദേശമെത്തും. 

    യുപിഐ, ഇന്റര്‍നെറ്റ് ബാങ്കിങ്, ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍, വാലറ്റ് തുടങ്ങിയ ഓണ്‍ലെെന്‍ പേയ്മെന്റ് സൗകര്യങ്ങള്‍ ഉപയോഗിച്ച്‌ പണം അടയ്ക്കാം. 

    സംസ്ഥാനത്തെ ബസ് സ്റ്റേഷനുകള്‍,തദ്ദേശ സ്ഥാപനങ്ങള്‍,മാര്‍ക്കറ്റുകള്‍, പാര്‍ക്കുകള്‍, മറ്റു പൊതു ഇടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് സൗജന്യ വെെഫെെ ലഭ്യമാകുന്നത്.

    *അധിക ഡേറ്റാ ഉപയോഗത്തിന്റെ നിരക്കുകള്‍ ഇങ്ങനെ:*

    ഒരു ജിബി ഡേറ്റയ്ക്ക് വില ഒമ്ബത് രൂപയും കാലാവധി ഒരു ദിവസവും. മൂന്നു ജിബി ഡേറ്റയ്ക്ക് വില 19 രൂപയും കാലാവധി മൂന്നു ദിവസവും. ഏഴ് ജിബി ഡേറ്റയ്ക്ക് വില 39 രൂപയും കാലാവധി ഏഴ് ദിവസവും. 15 ജിബി ഡേറ്റയ്ക്ക് വില 59 രൂപയും കാലാവധി 15 ദിവസവും. 30 ജിബി ഡേറ്റയ്ക്ക് വില 69 രൂപയും കാലാവധി 30 ദിവസവും.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728