Header Ads

ad728
  • Breaking News

    2025 ഓടെ മലമ്പനി മരണം ഇല്ലാതാക്കുക ലക്ഷ്യം: വീണാ ജോര്‍ജ്

    2025 ഓടെ കേരളത്തില്‍ മലമ്പനി രോഗവും മരണവും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മലമ്പനി നിവാരണത്തിനുള്ള കര്‍മ്മ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ 5 ജില്ലകളില്‍ പ്രവര്‍ത്തനങ്ങള്‍ ഘട്ടം ഘട്ടമായി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു._

    _മലമ്പനി മൂലമുള്ള രോഗാതുരതയും മരണവും കുറയ്ക്കുന്നതിനായി നൂതന സാങ്കേതിക മാര്‍ഗങ്ങള്‍ പ്രയോജനപ്പെടുത്താം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. ഈ സന്ദേശം അന്വര്‍ത്ഥമാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയണം എന്നും മന്ത്രി കൂട്ടിച്ചേർത്തു. ലോക മലമ്പനി ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം പേരൂര്‍ക്കട ജില്ലാ മാതൃകാ ആശുപത്രിയില്‍ ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി._

    _ലോക മലമ്പനി ദിനാചാരണത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച ബോധവത്ക്കരണ സെമിനാറില്‍ അഡീഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി മലമ്പനി രോഗത്തിന്റെ ശാസ്ത്രീയ വശങ്ങളെക്കുറിച്ച് ക്ലാസ് എടുത്തു. ചടങ്ങിനോടനുബന്ധിച്ച് മലമ്പനിയെക്കുറിച്ചുള്ള ബോധവത്ക്കരണ പ്രദര്‍ശനവും സംഘടിപ്പിച്ചു_


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728