Header Ads

ad728
  • Breaking News

    റബ്ബർ കാർഷിക ഉൽപ്പന്നമായി പ്രഖ്യാപിക്കണം. - ഫാ. തോമസ് ചെരുവിൽ

    പയ്യാവൂർ: സ്വാഭാവിക റബ്ബർ കാർഷീക ഉൽപ്പന്നമായി പ്രഖ്യാപിക്കണമെന്ന് ഇൻഫാം തലശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ തോമസ് ചെരുവിൽ ആവശ്യപ്പെട്ടു. രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റി ആഹ്വാനപ്രകാരം കണ്ണൂർ ജില്ലാ കമ്മിറ്റി നടത്തിയ പ്രധാനമന്ത്രിക്ക് 10000 കത്ത് അയക്കൽ സമരത്തിന്റെ കണ്ണൂർ ജില്ലാതല ഉദ്ഘാടനം പയ്യാവൂർ ഹെഡ്ഡ് പോസ്റ്റോഫീസിൽ നിന്നും കത്തുകൾ അയച്ചു കൊണ്ട് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.റബ്ബർ കൃഷി കുത്തകൾക്ക് അടിയറ വെക്കാനുള്ള ഒരു നീക്കവും അനുവദിക്കില്ലായെന്നും ഇത് റബ്ബർ കർഷകരുടെ കൂട്ട ആത്മഹത്യക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.റബ്ബർ കൃഷിയുടെ അടിവേര് മാന്തി കർഷകരെ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് റബ്ബർ കൃഷി വൻകിട ഭൂവുടമകൾക്ക് മാത്രമാക്കി മാറ്റുന്നതിനുള്ള നിർദ്ദിഷ്ട റബ്ബർ കരട് നിയമം റദാക്കണമെന്നും സ്വാഭാവിക റബ്ബർ പൂർണ്ണമായും കാർഷികോൽപ്പന്നമാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രധാനമന്ത്രിക്ക് പതിനായിരം കത്തുകൾ അയച്ചു.രാഷ്ട്രീയ കിസാൻ മഹാ സംഘ് കണ്ണൂർ ജില്ലാ ചെയർമാൻ സുരേഷ് കുമാർ ഓടാപ്പന്തിയിൽ അദ്ധ്യക്ഷത വഹിച്ചു.രാഷ്ട്രീയ കിസാൻ മഹാ സംഘ് സംസ്ഥാന ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ്, ഇൻഫാം കണ്ണൂർ ജില്ലാ പ്രസിഡണ്ട് സ്കറിയ നെല്ലംകുഴി, ജയിംസ് പന്ന്യാംമാക്കൽ, സണ്ണി തുണ്ടത്തിൽ, ആർപിഎസ് ഭാരവാഹികളായ സെബാസ്റ്റ്യൻ കിഴക്കേത്തലക്കൽ, കുര്യാക്കോസ് പുതിയേടത്തുപറമ്പിൽ, അഗസ്റ്റ്യൻ വെള്ളാരംകുന്നേൽ, ജോസഫ് വടക്കേക്കര, ആനന്ദൻ പയ്യാവൂർ, ബേബി കൊട്ടാരം, ബെന്നി പുത്തൻപുര ലാലിച്ചൻ ശാലോം,മാത്യു ആലുങ്കൽ, അമൽ കുര്യൻ, പീറ്റർ കണ്ടത്തിൽ, ജോർജ് പുത്തേട്ട് , തുടങ്ങിയവർ സംസാരിച്ചു.പയ്യാവൂർ ടൗൺ ചുറ്റി പ്രകടനമായി വന്നാണ് പ്രവർത്തകർ പ്രധാനമന്ത്രിക്ക് കത്തയച്ചത്. പ്രകടനത്തിന് ചാക്കോ കല്ലിടുക്കനാനിക്കൽ ,ജോസ്കുട്ടി ഇളയാനിത്തോട്ടം, ദേവസ്യ കോലക്കുന്നേൽ, ജോയി മാതേൻപാറ, അജേഷ് ചന്ദനക്കാംപാറ തുടങ്ങിയവർ നേത്യത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728