Header Ads

ad728
  • Breaking News

    കുടിയാന്മല മേരി ക്വീൻസ് ഹൈസ്കൂളിൽ സമ്മർകോയിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

    കുടിയാന്മല മേരി ക്വീൻസ് ഹൈസ്കൂളിൽ  സമ്മർകോച്ചിംഗ് ക്യാമ്പ്  കുടിയാന്മല സി . ഐ.  മെൽബിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അസിസ്റ്റന്റ് സ്കൂൾ മാനേജർ ഫാ. ജിബിൻ അധ്യക്ഷത വഹിച്ചു സ്കൂൾ പ്രധാനാധ്യാപിക  മഞ്ജു ജെയിംസ്  , പിടിഎ പ്രസിഡന്റ് റോയി കുന്നേൽ, വ്യാപാരി വ്യവസായി ഏകോപന സമിതി  സെക്രട്ടറി ഷിബു പുതുപ്പറമ്പിൽ  എന്നിവർ പ്രസംഗിച്ചു ട്രെയിനർമാരായ ഹൈസ്കൂൾ കായിക അധ്യാപകൻ വിനു എം എം, നോബിൾ, അശ്വിൻ, ജീവൻ എന്നിവർ പരിശീലനം നൽകി. വിവിധ സ്കൂളുകളിൽ നിന്നും 150 പരം കുട്ടികൾ പങ്കെടുക്കുന്ന ക്യാമ്പിൽ വോളിബോൾ, ബാസ്ക്കറ്റ് ബോൾ, ഫുട്ബോൾ, ഷട്ടിൽ, എന്നീ ഇനങ്ങളിൽ പരിശീലനം ആരംഭിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728