Header Ads

ad728
  • Breaking News

    കണ്ണൂരിലെ നായനാര്‍ മ്യൂസിയം മുഖ്യമന്ത്രി നാടിന് സമര്‍പ്പിച്ചു

    03/04/2022

    കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ ഒരുക്കിയ ഇ കെ നായനാര്‍ മ്യൂസിയം നാടിന് സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 3 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനാണ് മ്യൂസിയം രൂപകല്‍പന ചെയ്തത്. വിദേശങ്ങളില്‍ മാത്രം കണ്ടുവരുന്ന മ്യൂസിയം കാഴ്ചകളാണ് നായനാര്‍ മ്യൂസിയത്തിലൂടെ കേരളത്തിന്റെ മണ്ണിലേക്ക് എത്തിയത്.
    നായനാരുടെ രാഷ്ട്രീയ ജീവിതത്തിലെ വിവിധ മൂഹൂര്‍ത്തങ്ങള്‍ മ്യൂസിയത്തില്‍ പുനരാവിഷ്‌ക്കരിച്ചിട്ടുണ്ട്. നായനാരുടെ ജീവിതം അടുത്തറിയാന്‍ കഴിയുന്ന തരത്തിലാണ് മ്യൂസിയം ഒരുക്കിയത്. അദ്ദേഹത്തിന്റെ മെഴുകുപ്രതിമയും മ്യൂസിയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

     നായനാര്‍ ഉപയോഗിച്ച വസ്തുക്കളും, ചിത്രങ്ങളും, കുറിപ്പുകളുമെല്ലാം മ്യൂസിയത്തിലുണ്ട്. രക്തസാക്ഷികളുടെ പേരുകളും ചിത്രങ്ങളും പതിപ്പിച്ച രക്തസാക്ഷിച്ചുവരും ഒരുക്കിയിട്ടുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയും സമരചരിത്രവും വിവരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനവും ഉദ്ഘാടന വേളയിലുണ്ടായിരുന്നു


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728