Header Ads

ad728
  • Breaking News

    ഏരുവേശി ഗ്രാമപഞ്ചായത്ത് നീന്തൽ മത്സരം നടത്തി

    പയ്യാവൂർ:ഏരുവേശി ഗ്രാമപഞ്ചായത്ത് പരിധിയിൽപ്പെട്ട 10 മുതൽ 15 വരെ വയസുള്ള കുട്ടികളുടെ വിവിധതരം നീന്തൽ മത്സരങ്ങൾ നടത്തി . നെല്ലിക്കുറ്റിയിൽ ഏരുവേശി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടെസി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു . ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ മിനി ഷൈബി അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് മധു തൊട്ടിയിൽ , സെന്റ് അഗസ്റ്റിൻസ് സ്കൂൾ മാനേജർ ഫാ . മാത്യു ഓലിക്കൽ , ഷൈല ജോയി , ജയശ്രീ ശ്രീധരൻ ,പൗളിൻ തോമസ് , ഷിജ ഷിബു , ഏബ്രഹാം കാവനാടിയിൽ , ജസ്റ്റിൻ തുളുമ്പൻമാക്കൽ, മോഹനൻ മുത്തേടൻ , രാധാമണി , ജോയി ജോൺ , അനില , കമലാക്ഷി , എന്നിവർ പ്രസംഗിച്ചു . മത്സരവിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു . നീന്തൽ പരിശീലനം നടത്തുന്ന അധ്യാപകരായ ജോമോൻ , സാവിയോ , ബെന്നി പരിന്തിരി എന്നിവരെയും സംസ്ഥാനതല തല ജേതാക്കളായ ജഫ്രി, ഷിലോഹ് , ജെറോൾ , നിഖിത എന്നിവരെയും ആദരിച്ചു . വിവിധ പ്രായത്തിലുള്ള കുട്ടികളെ സംഘടിപ്പിച്ചുകൊണ്ട് അടുത്തതായി ഇരിക്കൂർ ബ്ലോക്ക്തല മത്സരം നടത്താനാണ് തീരുമാനിച്ചിട്ടുള്ളത് . നീന്തൽ കുളത്തിന്റെ അത്യാധുനിക രീതിയിലുള്ള നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും .

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728