Header Ads

ad728
  • Breaking News

    മദ്യപ്പുഴയൊഴുക്കി നവകേരള സൃഷ്ടി നടത്തുന്നു :ഫാ.ചാക്കോ കുടിപ്പറമ്പിൽ

    കീഴ്പ്പള്ളി:മദ്യപ്പുഴയൊഴുക്കി സർക്കാർ നവകേരള സൃഷ്ടി നടത്തുകയാണെന്ന് കെ.സി.ബി.സി.മദ്യ വിരുദ്ധസമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.കുടുംബങ്ങളുടെ കണ്ണീർ രക്തക്കണ്ണീരായ് മാറുന്നത് ഭരണകൂടം കാണാതെ പോകുന്നത് ജനാധിപത്യത്തിനേല്ക്കുന്ന തീരാക്കളങ്കം കൂടിയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.മദ്യപിപ്പിക്കുവാൻ സർക്കാരും അബ്കാരികളും പതിനെട്ടടവും പയറ്റുമ്പോൾ ജനം പത്തൊമ്പതാം അടവ് എടുക്കുക മാത്രമേ മാർഗ്ഗമുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.ചതിരൂരിൽ നടന്ന മദ്യ-മയക്കുമരുന്ന് ബോധവൽക്കരണ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഫാ.ചാക്കോ കുടിപ്പറമ്പിൽ.ഫാ.സെബാസ്റ്റ്യൻ മുട്ടത്തുപാറ,ജോൺ പുന്നയ്ക്കൽ,ഷൈനി വെള്ളാപ്പാണിയിൽ,ബേബി മരിയ എന്നിവർ പ്രസംഗിച്ചു.


    വാർത്ത: തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728