Header Ads

ad728
  • Breaking News

    കാർഷീകോൽപ്പാദക കമ്മീഷണർ ഊർജ്സ്വലതയുള്ള ആളായിരിക്കണം ജോസ് ചെമ്പേരി.


    ഒരു കാർഷീക രാജ്യമായ ഇന്ത്യയിൽ കൃഷി വകുപ്പിന് കേന്ദ്രത്തിലും, സംസ്ഥാനങ്ങളിലും വലിയ പ്രാധാന്യം ഉണ്ട്. കൃഷിയും, കൃഷി അനുബന്ധമായ ബോർഡുകളുടേയും, കോർപ്പറേഷനുകളുടേയും പ്രവർത്തനങ്ങളെ ഏകോപിപ്പിച്ച് പ്രവർത്തനം സജ്ഞമാക്കേണ്ടത് കാർഷികോൽപ്പാദക കമ്മീഷണർ ആണ്. ആ സുപ്രധാന പദവിയിൽ ഇരിക്കേണ്ടത് ഭരണ രംഗത്ത് ക്രിയാത്മകമായി പ്രവർത്തിക്കുന്ന ഊർജസ്വലത ഉള്ള ഒരാളായിരിക്കണമെന്ന് കേരള കോൺഗ്രസ് (ബി) സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി പറഞ്ഞു. നിർഭ്യാഗ്യവശാൽ അന്യ സംസ്ഥാനത്തു ജനിച്ച കേരളത്തിലെ കമ്മീഷണറുടെ പ്രവർത്തനം ഇതിന് ഘടക വിരുദ്ധമാണ്. സമയത്ത് തീരുമാനമെടുക്കാതെ നീട്ടിക്കാണ്ടു പോകുമ്പോൾ ഉണ്ടാകുന്ന കാല വിളംബം ഫലത്തിൽ പദ്ധതികളെ തകർക്കു കയാണ്. ഇത് ലക്ഷക്കണക്കിന് പാവപ്പെട്ട കർഷകരുടെ വാർദ്ധക്യ കാലം ഭദ്രമാക്കന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയായ കർഷക ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനങ്ങളേയും കാര്യമായി ബാധിച്ചിട്ടുണ്ടെന്നും, ബോർഡ് നിലവിൽ വന്ന് ഒന്നര വർഷം കഴിഞ്ഞിട്ടും ജനങ്ങൾ പ്രതീക്ഷിച്ച പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാർ കഴിയാത്ത അവസ്ഥ ഇതുമൂലം ഉണ്ടായിട്ടുണ്ട്. ഇതിനൊരു പരിഹാരം സർക്കാർ അടിയന്തിരമായി ഉണ്ടാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728