Header Ads

ad728
  • Breaking News

    ബ്ലാത്തൂർ മതപ്രഭാഷണ പരമ്പര സമാപിച്ചു

    ഇരിക്കൂർ : യാതൊരു പ്രശ്നവുമില്ലാതെ റഷ്യ യുക്രെയ്നെതിരെ യുദ്ധം നടത്തുന്നതിൽ യാതൊരു ന്യായീകരണവുമില്ലെന്നും അടിച്ചേൽപിച്ച യുദ്ധം ലോകത്തിന് ഭീഷണിയാണെന്നും അതിനാൽ അത് അവസാനിപ്പിക്കാനും സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കണമെന്നും സയ്യിദ് അസ്ലം തങ്ങൾ അൽ മശ്ഹൂർ വിശ്വാസികളെ ഓർമിപ്പിച്ചു.              
     ബ്ലാത്തൂർ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി സംഘടിപ്പിച്ച പഞ്ചദിന മതപ്രഭാഷണവും സ്വലാത്ത് വാർഷികവും ദുആ മജ്ലിസിൻ്റെയും സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പ്രസിഡണ്ട് കെ.കെ.അബ്ദുല്ല ഹാജി അധ്യക്ഷത വഹിച്ചു. " ഇലാഹിനെ മറക്കരുത്" എന്ന വിഷയത്തിൽ പ്രശസ്ത ഇസ്ലാമിക പണ്ഡിതനും വാഗ്മിയുമായ ഉസ്താദ് നൗഷാദ് ബാഖവി ചിറഴിൻകീഴ് മുഖ്യ പ്രഭാഷണം നടത്തി. ഖത്തീബ് മൊയ്തീൻ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി. വി.വി ത്വാഹിർ സ്വാഗതവും എ.സി.ഫൈസൽ നന്ദിയും പറഞ്ഞു.

     

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728