Header Ads

ad728
  • Breaking News

    മടമ്പം പി.കെ.എം കോളേജിൽ ദ്വിദിന വെബിനാറും പ്രബന്ധ മത്സരവും സംഘടിപ്പിച്ചു

    പയ്യാവൂർ: മടമ്പം പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷൻ, ദേശീയ ശാസ്ത്ര ദിനത്തോടാനുബന്ധിച്ച് ദ്വിദിന വെബിനാറും,പ്രബന്ധ മത്സരവും നടത്തി.‘സുസ്ഥിര ഭാവിക്കായി ശാസ്ത്ര സാങ്കേതിക രംഗത്തെ സംയോജിത സമീപനം’ എന്ന ഈ വർഷത്തെ ഫോക്കൽ തീമിനെ അടിസ്ഥാനമാക്കി ഫിസിക്കൽ സയൻസ് ഡിപ്പാർട്മെന്റിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി പ്രശസ്ത ശാസ്ത്രജ്ഞനും മണിപ്പാൽ യൂണിവേഴ്സിറ്റി പ്രൊഫസറുമായ ഡോ. എം. കെ. സതീഷ്കുമാർ ഉദ്ഘടനം ചെയ്തു.കോളേജ് പ്രിൻസിപ്പാൾ സിസ്റ്റർ. ഡോ.സിസ്റ്റർ ജെസ്സി.എൻ.സി അധ്യക്ഷത വഹിച്ചു. വെബിനാറിൽ പ്രശസ്ത ശാസ്ത്രജ്ഞനും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസേർച്ച് ഡീനുമായ ഡോ.കാന.എം.സുരേശൻ ക്ലാസെടുത്തു. 47 പ്രബന്ധങ്ങളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 15 പ്രബന്ധങ്ങൾക്കയുള്ള രണ്ടാം ഘട്ട മത്സരം കോളേജ്‌ ഓഡിറ്റോറിയത്തിൽ വച്ച് നടത്തി. ശാസ്ത്ര വിദ്യാർഥികൾക്കും ശാസ്ത്രേതര വിദ്യാർഥികൾക്കും രണ്ടു വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിച്ചത്. ഡോ.ഉമ നമ്പ്യാർ,ജോൺ.പി.ടി എന്നിവരായിരുന്നു മത്സരം വിലയിരുത്തിയത്.സമാപന പരിപാടിയിൽ കോളേജ് വൈസ്. പ്രിൻസിപ്പാളും ഫിസിക്കൽ സയൻസ് വിഭാഗം മേധാവിയുമായ ഡോ.പ്രശാന്ത്. മാത്യു അധ്യക്ഷത വഹിച്ചു.ഡോ.ഉമ നമ്പ്യാർ, പി.ടി.ജോൺ എന്നിവർ പ്രസംഗിച്ചു. മികച്ച പ്രബന്ധം, മികച്ച പ്രബന്ധ അവതാരകർ എന്നിങ്ങനെ ഒൻപത്‌ അവാർഡുകൾ വിതരണം ചെയ്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728