Header Ads

ad728
  • Breaking News

    കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി,മുക്തിശ്രീതീവ്രബോധവൽക്കരണ മാസാചരണം .


    .......................................
    മാർച്ച് 1-30
    കണ്ണൂർ,കാസറഗോഡ് ജില്ലകളിലെ 30 ഗ്രാമങ്ങളിൽ


    തലശ്ശേരി:കെ.സി.ബി.സിമദ്യവിരുദ്ധ സമിതി,മുക്തിശ്രീയുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണൂർ,കാസറഗോഡ് ജില്ലകളിലെ കൂത്തുപറമ്പ് നഗരസഭ,മട്ടന്നൂർ നഗരസഭ,ശ്രീകണ്ഠാപുരം നഗരസഭ,ഉളിക്കൽ ഗ്രാമപഞ്ചായത്ത്,നടുവിൽ ഗ്രാമപഞ്ചായത്ത്,ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് എന്നിവയിലെ തെരഞ്ഞെടുക്കപ്പെട്ട 30 ഗ്രാമങ്ങളിൽ ബോധവൽക്കരണം,ജനങ്ങളുമായി സംവാദം,യൂണിറ്റ് രൂപീകരണം,മദ്യപരെ ചികിത്സയ്ക്കായ് അയക്കൽ,ശാഖാ സന്ദർശനങ്ങൾ,മേഖലാ സമ്മേളനം എന്നിവയിലൂടെ മാനവശാക്തീകരണം ലക്ഷ്യമാക്കുകയാണ് മദ്യവിരുദ്ധ പ്രസ്ഥാനം.അതിരൂപതാ പ്രവർത്തക സമിതി,
    നെല്ലിക്കാംപൊയിൽ മേഖല,ചെമ്പന്തൊട്ടി
    മേഖല,തോമാപുരം മേഖല എന്നിവയിലെ നൂറോളം പൊതുപ്രവർത്തകർ ഈ യജ്ഞത്തിൽ ഭാഗഭാഗുക്കളാകും.തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് ബോധവൽക്കരണപരിപാടി തലശ്ശേരി സന്ദേശഭവനിൽ നടന്ന ചടങ്ങിൽ ഉദ്ഘാടനം ചെയ്തു .ഫാ.ചാക്കോ കുടിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. ആർച്ച് ബിഷപ്പ് 30 ദിന കർമ്മപദ്ധതി മാർഗ്ഗരേഖ പ്രകാശനം ചെയ്തു.പ്രവർത്തക സമിതിയംഗം എം.എൽ ജോയ് സ്വാഗതവും പാനൂർമദ്യവിരുദ്ധസമിതി വളണ്ടിയർ സ്നേഹ നന്ദിയും പറഞ്ഞു.
    ചെമ്പന്തൊട്ടി മേഖലാ സമ്മേളനത്തോടെ ഒരു മാസം നീണ്ടുനില്ക്കുന്ന ബോധവൽക്കരണ മാസാചരണത്തിന് സമാപനം കുറിക്കും.പൊതുസമ്മേളനം മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും.

    റിപ്പോർട്ട് : തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728