Header Ads

ad728
  • Breaking News

    പ്രൊഫ.ജോസഫ് കണ്ടോത്ത് മഹത്തായ കാര്യങ്ങൾ ചെയ്ത ഒരു മഹത് വ്യക്തി -ഡോ ജോസഫ് മാർ തോമസ്


    മടമ്പം : ഭാവി തലമുറയ്ക്ക് മാതൃകയും പ്രചോദകനും, നല്ല ഒരു അദ്ധ്യാപക സമൂഹത്തെ സ്വപ്നം കണ്ടു പ്രവർത്തിച്ച സമൂഹത്തിന്റെ നന്മക്ക് വേണ്ടി കഠിനാധ്വാനം ചെയ്തു ജാതി വർണ വർഗ വിവേചനമില്ലാതെ എല്ലാവരുടെയും ഉന്നമനത്തിന് വേണ്ടി പ്രയക്നിക്കുകയും ചെയ്ത കർമ്മ തേജസ്സാണ് പ്രൊഫ വി ജെ ജോസഫ് കണ്ടോത്ത് എന്ന് ബത്തേരി രൂപത ബിഷപ്പ് റവ.ഡോ.ജോസഫ് മാർ തോമസ്. മടമ്പം പി കെ എം കോളേജിൽ നടന്ന പ്രൊഫ വി ജെ ജോസഫ് കണ്ടോത്ത് അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദഹം.മാർ ജോസഫ് പണ്ടാരശ്ശേരിൽ അദ്യക്ഷനായിരുന്നു. തികഞ്ഞ അദ്ധ്യാപക ശ്രേഷ്ഠനും, ത്യാഗ സന്നദ്ധനായ സമുദായസ്നേഹിയും, ധിഷണാശാലിയും, ക്രാന്തദർശിയുമായ ഉത്തമ നേതാവായിരുന്നു പ്രൊഫ.ജോസഫ് കണ്ടോത്ത് എന്ന് ബിഷപ്പ് വിശേഷിപ്പിച്ചു. മലബാറിലേക്കുള്ള ക്നാനായ മക്കളുടെ സംഘടിത കുടിയേറ്റത്തിന്റെ നേതാവും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും സമുദായ പരിഷ്കർത്താവുമായിരുന്ന കണ്ടോത്തിനോട് ക്നാനായ സമുദായം എന്നും കടപ്പെട്ടിരിക്കുന്നുവെന്ന് പിതാവ് അനുസ്മരിച്ചു. കുടുംബനാഥൻ, അദ്ധ്യാപകൻ, സാമൂഹ്യ പരിഷ്‌കർത്താവ് ഒപ്പം ഉത്തമനായ വിശ്വാസി സമുദായ സ്നേഹി എന്നി വ്യത്യസ്ത നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച കണ്ടോത്ത് ഈ കാലഘട്ടത്തിൻറെ ഒരു പ്രവാചകൻ തന്നെയാണ് എന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ കോളേജ് ലോക്കൽ മാനേജർ ഫാ ഫിലിപ്പ് രാമച്ചനാട്ട് വിശദമാക്കി. കണ്ടോത്തു ദിനാചരണത്തോടനുബന്ധിച്ചു സംസ്‌ഥാന തലത്തിൽ ഓൺലൈൻ ആയി സംഘടിപ്പിച്ച ഇന്റെർ ബി എഡ് പ്രസംഗ മത്സര വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും സമ്മാനിച്ചു. കൂടാതെ കണ്ടോത്ത് എൻഡോവ്മെന്റുകളും സ്കോളർഷിപ്പുകളും വിതരണം ചെയ്തു. ക്നാനായ തനിമ വിളിച്ചോതുന്ന ക്നാനായക്കാരുടെ പരമ്പരാഗത ഗാനമായ പുരാതനപ്പാട്ട് ചടങ്ങിന് വളരെയധികം മാറ്റു കൂട്ടി. അനുസ്മരണ ചടങ്ങിന് കോളേജ് പ്രിൻസിപ്പൽ ഡോ സിസ്റ്റർ ജെസ്സി എൻ സി , പി ടി എ പ്രസിഡണ്ട് സിറിയക് അബ്രാഹം, നിധിൻ നങ്ങോത്തു, ഡോ വീണ അപ്പുക്കുട്ടൻ, മരീസ മാർക്കോസ്, ഡോ സിനോജ് ജോസഫ് എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728