Header Ads

ad728
  • Breaking News

    ലഹരിഭ്രാന്തിന് ഭരണകൂടത്തിന്റെ കൈത്താങ്ങ്:ഫാ.ചാക്കോ കുടിപ്പറമ്പിൽ



    പയ്യാവൂർ:ലഹരിഭ്രാന്തിന് ഭരണകൂടത്തിന്റെ സർവ്വാത്മനാ പിന്തുണയും അകമഴിഞ്ഞപ്രോത്സാഹനവുമാണ് നല്കുന്നതെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി ,മുക്തിശ്രീ അതിരൂപതാ ഡയറക്ടരും സംസ്ഥാന വക്താവുമായ ഫാ.ചാക്കോ കുടിപ്പറമ്പിൽ.ചെമ്പന്തൊട്ടിയിൽ നടന്ന മേഖലാ ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.അതുകൊണ്ട് തന്നെ സന്നദ്ധപ്രവർത്തകരുടെ ശക്തമായ ഇടപെടൽ ലഹരിവിരുദ്ധ
    പൊതുപ്രവർത്തനത്തിലും
    പൊതുജീവിതത്തിലും ഉണ്ടാവേണ്ടത് രാജ്യത്തോടുള്ള കടമ നിർവ്വഹിക്കൽ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മേഖലയിലെ മുഴുവൻ ഗ്രാമങ്ങളും സന്ദർശിച്ച് ബോധവൽക്കരണം,യൂണിറ്റ് രൂപീകരണം,മദ്യപരെ ചികിത്സയ്ക്കയക്കൽ എന്നിവയ്ക്ക് യോഗം തീരുമാനമെടുത്തു.മാർച്ച് മാസം സംഘടനാശാക്തീകരണ മാസമായി പ്രഖ്യാപിച്ചുകൊണ്ട് കർമ്മപദ്ധതികൾക്ക് രൂപം നല്കി.
      പൊതുസമ്മേളനം
     ഫാ. അനൂപ് നരിമറ്റം
     ഉദ്ഘാടനം ചെയ്തു. സോയി ജോസഫ് അധ്യക്ഷത വഹിച്ചു. അതിരൂപതാ ഡയറക്ടർ 
     ഫാ. ചാക്കോ കുടി പ്പറമ്പിൽ
     മുഖ്യപ്രഭാഷണം നടത്തി.
     ഷിനോ സിബി പാറക്കൽ,
     ജോസഫ് ,
     ജോസഫ് ഇലവുങ്കൽ,
     സിനി കൊച്ചു പുരത്താനത്ത്.
     അന്നമ്മ ഓലിക്കൽ,
     മേരി കുഴിക്കാട്ടിൽ ,
     ദീപ്തി റോബിൻ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728