Header Ads

ad728
  • Breaking News

    ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്ര;മടമ്പത്ത് സ്വീകരണം നൽകി


    പയ്യാവൂർ: ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രയ്ക്കും, ഛായാചിത്ര പ്രയാണത്തിനും മടമ്പത്ത് സ്വീകരണം നൽകി. പ്രഫ കണ്ടോത്ത് നഗർ പാരിഷ് ഹാളിൽ നടന്ന പരിപാടി കെസിസി അതിരൂപത പ്രസിഡന്റ് തമ്പി എരുമേലിക്കര ഉദ്ഘാടനം ചെയ്തു.ഫൊറോന പ്രസിഡന്റ് ജോസ് കണിയാപറമ്പിൽ അധ്യക്ഷത വഹിച്ചു.കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട് അനുഗ്രഹ പ്രഭാഷണം നടത്തി.അഖിൽ സിറിയക്,ബിനോയി ഇടയാടിയിൽ,ഫാ.സുനിൽ പാറയ്ക്കൽ,ഫാ. മൈക്കിൾ വെട്ടിക്കാട്ട് ,ലിബിൻ പാറയിൽ,ഫാ.ഫിലിപ്പ് രാമച്ചനാട്ട് , ബിൻസി മാറികവീട്ടിൽ,ഏലിയാമ്മ ജോസ്, ആഘോഷ കമ്മിറ്റി ചെയർമാൻ ഫാ . ഫിലിപ്പ് രാമച്ചനാട്ട് എന്നിവർ പ്രസംഗിച്ചു. കെസിവൈഎൽ മടമ്പം ഫൊറോനയുടെ ആഭിമുഖ്യത്തിൽ മെഗാ മാർഗം കളി,കെസിസി, കെസിഡബ്ല്യുഎ മടമ്പം യൂണിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ച കുടിയേറ്റ ഗാനം എന്നിവയോടൊപ്പം വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.

    ക്നാനായ പ്രേഷിത കുടിയേറ്റ അനുസ്മരണ സന്ദേശയാത്രയ്ക്ക് മടമ്പത്ത് നൽകിയ സ്വീകരണസമ്മേളനം കെസിസി പ്രസിഡന്റ് തമ്പി എരുമേലിക്കര ഉദ്ഘാടനം ചെയ്യുന്നു.അഖിൽ സിറിയക് , ജോസ് കണിയാപറമ്പിൽ,ബിനോയി ഇടയാടിയിൽ ,ഫാ . സുനിൽ പാറയ്ക്കൽ ,ഫാ . മൈക്കിൾ വെട്ടിക്കാട്ട് , ലിബിൻ പാറയിൽ ,ഫാ .ഫിലിപ്പ് രാമച്ചനാട്ട് ,ബിൻസി മാറികവീട്ടിൽ , ഏലിയാമ്മ ജോസ് എന്നിവർ സമീപം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728