Header Ads

ad728
  • Breaking News

    ബസ് ചാർജ് വർധന; തീരുമാനം 30 ന് നടക്കുന്ന എൽഡിഎഫ് യോഗത്തിന് ശേഷം; ഗതാഗത മന്ത്രി

    __________25_03_2022________

    .ബസ് ചാർജ് വർധനവുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഈ മാസം 30 ലെ എൽ ഡി എഫ് യോഗത്തിന് ശേഷമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജനങ്ങളെ മുൾമുനയിൽ നിർത്തി ആവശ്യം സാധിക്കാമെന്ന ധാരണ വേണ്ടന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സൗകര്യങ്ങൾ ഉപയോഗിച്ച കെ എസ് ആർ ടി സി പരമാവധി സർവീസ് നടത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
    അതേസമയം നിരക്ക് വര്‍ധനവ് ആവശ്യപ്പെട്ട് സ്വകാര്യ ബസ് ഉടമകള്‍ നടത്തുന്ന അനിശ്ചിതകാല സമരം ഇന്ന് രണ്ടാം ദിവസവും പൊതുജനത്തെ ബാധിച്ചു. എല്‍ഡിഎഫ് യോഗത്തിന് ശേഷം നിരക്ക് വര്‍ധനവില്‍ തീരുമാനമെടുക്കാമെന്നാണ് സര്‍ക്കാര്‍ നിലപാട്. അതേസമയം നിരക്ക് വര്‍ധനവില്‍ തീരുമാനമാകാതെ സമരം പിന്‍വലിക്കില്ലെന്നാണ് ബസുടമകളുടെ മറുപടിമിനിമം ചാര്‍ജ് 12 രൂപയാക്കുക, വിദ്യാര്‍ത്ഥികളുടെ കണ്‍സഷന്‍ ചാര്‍ജ് 6 രൂപയാക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍ സമരം നടത്തുന്നത്. പലയിടത്തും കെ.എസ്.ആര്‍.ടി.സി അധിക സര്‍വീസ് നടത്താതിരുന്നതോടെ ജനജീവിതം ദുരിതത്തിലായി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728