Header Ads

ad728
  • Breaking News

    ഡൽഹിയിൽ കാണാതായ 17 വയസ്സുകാരന്റെ മൃതദേഹം സ്യൂട്ട്കേസിൽ അടച്ച നിലയിൽ


    വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ 17 വയസ്സുള്ള ആൺകുട്ടിയുടെ മൃതദേഹം സ്യൂട്ട്കേസിൽ അടച്ച നിലയിൽ. രോഹിണി സെക്ടർ-1ൽ താമസിക്കുന്ന 17 വയസ്സുകാരന്റേതാണ് മൃതദേഹമെന്നു തിരിച്ചറിഞ്ഞു. വ്യാഴാഴ്ച രാത്രി കുട്ടിയെ കാണാതായതായി കുടുംബം പോലീസിൽ പരാതി നൽകിയിരുന്നു._

    _വെള്ളിയാഴ്ച രാവിലെയോടെ സംശയാസ്പദമായ സാഹചര്യത്തിൽ വഴിയരികിൽ സ്യൂട്ട്കേസ് കണ്ട പ്രദേശവാസികളാണ് പോലീസിൽ വിവരം അറിയിച്ചത്. പർപ്പിൾ കളർ ട്രാവൽ ബാഗിൽ അടച്ച നിലയിലായിരുന്നു മൃതദേഹം. തൊണ്ട മുറിച്ചിരുന്നുവെന്നും മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നതായും ഡപ്യൂട്ടി പോലീസ് കമ്മിഷണർ സമീർ ശർമ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പോലീസ് അറിയിച്ചു._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728