Header Ads

ad728
  • Breaking News

    കട്ടായി നാലാം വാർഡിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുനിസ്സിപ്പൽ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ടീച്ചർ നിർവ്വഹിച്ചു

    കട്ടായി നാലാം വാർഡ് മഹാ സമ്മേളനം:

     കട്ടായി നാലാം വാർഡിലെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം മുനിസ്സിപ്പൽ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന ടീച്ചർ നിർവ്വഹിച്ചു. മികച്ച പ്രതിഭകളെ ടീച്ചർ ഉപഹാരം നൽകി അനുമോദിച്ചു. മംഗലം ഡാമിലെ വിയറ്റ്നാം സൂപ്പർ ചേർലിപ്മാവിൽ തൈകൾ ടീച്ചർ വിതരണം ചെയ്തു. മുനിസ്സിപൽ വൈസ് ചെയർമാൻ കെ.ശിവദാസൻ അദ്ധ്യക്ഷത വഹിച്ചു. മുനിസ്സിപൽ ഹരിത കർമ്മസേനാ ലീഡറെ വൈസ് ചെയർമാൻ ആദരിച്ചു. ചേപ്പറമ്പ സെന്റ് ജൂഡ് പള്ളി വികാരി വെരി.റവ.ഡോ. ജിനു വടക്കേ മുളഞ്ഞിനാൽ അനുഗ്രഹ പ്രഭാഷണം നടത്തി. കേരളത്തിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച ശ്രീകണ്ഠപുരം മുനിസ്സിപൽ ചെയർ പേഴ്സനേയും കൗൺസിലർമാരേയും അച്ചൻ ആദരിച്ചു. കേരവികസന പദ്ധതിയുടെ വിവിധ ആനുകൂല്യങ്ങളുടെ വിതരണ ഉദ്ഘാടനം വികസന കാര്യ ചെയർപേഴ്സൺ ജോസഫീന ടീച്ചർ നിർവ്വഹിച്ചു വാർഡിലെ പുതിയതായി തിരഞ്ഞെടുത്ത മുഴുവൻ എ.ഡി.എസ് ഭാരവാഹികളേയും ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി.പി.ചന്ദ്രാംഗധൻ മാസ്റ്റർ അനുമോദിച്ചു. വാർഡിലെ മുഴുവൻ തൊഴിലുറപ്പു സേനാംഗങ്ങളേയും പൊതുമരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.സി.ജോസഫ് ആദരിച്ചു. കൗൺസിലർമാരായ കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ, വിജിൽ മോഹനൽ, എം.വി.ഷീന, മീന. പി.എന്നിവർ സംസാരിച്ചു. വാർഡ് കൗൺസിലർ കെ.ജെ. ചാക്കോ കൊന്നയ്ക്കൽ സ്വാഗതവും വാർഡ് കൺവീനർ പോൾ പടിഞ്ഞാറേടത്ത് നന്ദിയും പറഞ്ഞു. ആൽസു ജോർജ്, ആന്റോ.കെ.ജെ, ജോഷി ചാമക്കാല, മത്തച്ചൻ കണയംപ്ളാക്കൽ നേതൃത്വം നൽകി.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728