Header Ads

ad728
  • Breaking News

    കണ്ണൂർ എയർപോർട്ടിൽ സൂപ്പർ വൈസർ , എയർ ആൻഡ് റെസ്ക്യൂ ഓപറേറ്റർ : 28 ഒഴിവുകൾ


    കണ്ണൂര്‍ ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് ഇനി പറയുന്ന തസ്തികകളില്‍ നിയമനത്തിന് അപേക്ഷകള്‍ ക്ഷണിച്ചു.

    കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം.
     *സൂപ്പര്‍വൈസര്‍-എ.ആര്‍.എഫ്.എഫ്*-ഒഴിവുകള്‍ 3. യോഗ്യത: പ്ലസ്ടു വിജയിച്ചിരിക്കണം.

    ഐ.സി.എ.ഒ അംഗീകൃത പരിശീലന കേന്ദ്രത്തില്‍നിന്നുള്ള 'B.T.C' പ്രാബല്യത്തിലുള്ള ഹെവി വെഹിക്കിള്‍ ലൈസന്‍സ്, ഇന്ത്യന്‍ റെഡ്ക്രോസ് സൊസൈറ്റി /ബി.എല്‍.എസ് നല്‍കിയിട്ടുള്ള ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, സി.പി.ആര്‍ ട്രെയിന്‍ഡ് സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. 

    ഫയര്‍ സേഫ്റ്റി സര്‍ട്ടിഫിക്കറ്റ്, ഒക്യുപേഷനല്‍ ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി ഓഡിറ്റര്‍ സര്‍ട്ടിഫിക്കറ്റ് മുതലായവ അഭിലഷണീയം. 

    എയര്‍പോര്‍ട്ട് ഫയര്‍ സര്‍വിസസില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണം. പ്രായപരിധി 1.2.2022ല്‍ 45 വയസ്സ്. ഉയര്‍ന്ന യോഗ്യതകളും പ്രവൃത്തി പരിചയവും ഉള്ളവര്‍ക്കും വിമുക്തഭടന്മാര്‍ക്കും മറ്റും പ്രായപരിധിയില്‍ ഇളവ് ലഭിക്കും. പ്രതിമാസ ശമ്ബളം 42,000 രൂപ.

    *ഫയര്‍ ആന്‍ഡ് റെസ്ക്യു ഓപറേറ്റര്‍* (FRO)/FRO ഗ്രേഡ് I, ഒഴിവുകള്‍ 25. യോഗ്യത: ഏകദേശം തൊട്ടമുകളിലുള്ളതുപാലെ തന്നെ. എന്നാല്‍, പ്രവൃത്തി പരിചയം 0-6 വര്‍ഷം മതിയാകും. പ്രായപരിധി 40 വയസ്സ്​ .ഫിസിക്കല്‍ ഫിറ്റ്നസ് ഉണ്ടാവണം. ഉയരം 167 സെ.മീ.. നെഞ്ചളവ് 81-86 സെ.മീറ്റര്‍. ഭാരം 55 കിലോഗ്രാം. നല്ല കാഴ്ചശക്തിയും കേള്‍വിശക്തിയും ഉണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. ​​പ്രതിമാസ ശമ്ബളം 25,000/28,000 രൂപ.

    വിജ്ഞാപനം www.kannurairport.aero/careersല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നിര്‍ദേശാനുസരണം ഓണ്‍ലൈനായി മാര്‍ച്ച്‌ രണ്ട് വൈകീട്ട് 5 മണിവരെ അപേക്ഷിക്കാം. ഭാരത പൗരനായിരിക്കണം. ചുരുക്കപ്പട്ടിക തയാറാക്കി ടെസ്റ്റ്/ഇന്റര്‍വ്യൂ നടത്തി തെരഞ്ഞെടുക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. 

    സംശയനിവാരണത്തിന് kialrecruitment2019@gmail.com എന്ന ​ഇ-മെയിലില്‍ ബന്ധപ്പെടാം.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728