Header Ads

ad728
  • Breaking News

    കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുന്നു; വിമര്‍ശിച്ച് മുഖ്യമന്ത്രി

    കണ്ണൂരില്‍ സി പി ഐ എം പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്ത സംഭവത്തെ നിയമസഭയില്‍ ശക്തമായി അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്നലെ കണ്ണൂരില്‍ നടന്നത് അതിക്രൂരമായ കൊലപാതകമാണെന്ന് മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. കണ്ണൂരിനെ കലാപഭൂമിയാക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ആഞ്ഞടിച്ചു. കണ്ണൂര്‍ കലാപഭൂമിയല്ലെങ്കിലും അങ്ങനെയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങളെ സര്‍ക്കാരിന് തടയാന്‍ സാധിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂരിലെ കൊലപാതകങ്ങള്‍ സംബന്ധിച്ച് നജീബ് കാന്തപുരം എം എല്‍ എ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങള്‍.കലാപങ്ങള്‍ ഇല്ലാത്ത നാട് എന്ന ബഹുമതിയും കേരളത്തിന് സ്വന്തമാണ്.കേരളം ക്രമസമാധാന രംഗത്ത് രാജ്യത്ത് തന്നെ മികച്ചതാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728