Header Ads

ad728
  • Breaking News

    ജൈവ ഉല്പാദനോപാധികളുടെ വിതരണോത്ഘാടനം ശ്രീകണ്ഠപുരത്ത്

    ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെയും ശ്രീകണ്ഠപുരം നഗരസഭയുടെയും  കൃഷിഭവന്റെയും  ആഭിമുഖ്യത്തിൽ ഫാർമർ ഇന്ററസ്റ്റിംഗ് ഗ്രൂപ്പ്‌ ( FIG) ആരംഭിച്ചു . ശ്രീകണ്ഠപുരം കൃഷിഭവന് കീഴിൽ   500 ഹെക്ടർ വിസ്തീർണമുള്ള മൈക്രോ ക്ലസ്റ്റർ അംഗങ്ങൾക്ക്  ജൈവകൃഷി രീതി അവലംബിച്  പരമ്പരാഗത വിത്ത് സംരക്ഷണം,  ഭക്ഷ്യ  സുരക്ഷിതം,  ഉല്പാദനോപാധികളുടെ  നിർമ്മാണം മുതലായവ ലക്ഷ്യമിട്ടാണ് ഗ്രൂപ്പ് പ്രവർത്തിക്കുന്നത്. F I G  യുടെ നേതൃത്വത്തിൽ കമ്മ്യൂണിറ്റി റിസർച്ച് പേഴ്സണെ ഉപയോഗപ്പെടുത്തി ഹരിത കാഷായ നിർമ്മാണം,  ട്രൈക്കോഡർമ  സമ്പുഷ്ടീകരിച്ച ചാണകവളം,  ജീവാമൃതം ബീജാമൃതം, പഞ്ചഗവ്യം,  ജൈവ കീടനാശിനി എന്നിവ  നിർമ്മിച്ച് നൽകുക,  കർഷകർക്ക് ആവശ്യമായ പരിശീലനം നൽകുക എന്നിവ ഏറ്റെടുത്ത് എഫ് ഐ ജി ഗ്രൂപ്പ് പ്രവർത്തിക്കുന്നു ഇതിന്റെ ഭാഗമായി കോഡിനേറ്റർ പുരുഷോത്തമൻ മാസ്റ്ററുടെ നേതൃത്വത്തിൽ കൈതപ്രം കോയിലി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വച്ച് ഹരിത കഷായം നിർമ്മിച്ചു നൽകി കൺവീനർ എ വി ഗോപാലന്റെ  ഭവനത്തിൽ വച്ച് ഹരിത കഷായവും എം സി ഭാസ്കരന്റെ  ഭവനത്തിൽ വച്ച് ട്രൈക്കോഡർമ സമ്പുഷ്ടീകരിച്ച  ചാണകവളം നിർമിച്ചു.   ഈ പരിപാടി, നഗരസഭ അധ്യക്ഷ ഡോ കെ വി ഫിലോമിന ഉദ്ഘാടനം ചെയ്തു.  ഉപാധ്യക്ഷൻ ശ്രീ കെ ശിവദാസൻ അധ്യക്ഷത വഹിച്ചു. ട്രൈക്കോഡെർമ വളം, ജൈവ കഷായം തുടങ്ങിയവ കർഷകർക്ക് സൗജന്യമായി വിതരണം ചെയ്തു.   വികസനകാര്യ  സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫീന വർഗീസ്, വാർഡ് കൗൺസിലർ  ഷിജിൻ എം,  കൃഷി ഓഫിസർ എം. ശ്രീകുമാർ  കൺവീനർ ഗോപാലൻ,  എം, ജനാർദ്ദനൻ, പുരുഷോത്തമൻ, തുടങ്ങിയവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728