Header Ads

ad728
  • Breaking News

    ദിശാ ദർശൻ മെറിറ്റ് അവാർഡ്: ഏരുവേശ്ശി പഞ്ചായത്തിലെ വിതരണം വെള്ളിയാഴ്ച




    ശ്രീകണ്ഠാപുരം: ഇരിക്കൂർ എം.എൽ.എ അഡ്വ.സജീവ് ജോസഫിൻ്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ ദിശാദർശൻ ഏർപ്പെടുത്തിയ കഴിഞ്ഞ വർഷത്തെ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള മെറിറ്റ് അവാർഡ് വിതരണം ഏരുവേശ്ശി പഞ്ചായത്തിൽ മറ്റന്നാൾ (വെള്ളി) നടക്കും.
    ചെമ്പേരി നിർമ്മല ഹയർ സെക്കണ്ടറി സ്കൂൾ ഓഡിറ്റോറിയത്തിൽ വ ഉച്ച കഴിഞ് 2.30 ന് നടക്കുന്ന ചടങ്ങിൽ സബ് കളക്ടർ അനുകുമാരി ഐ.എ.എസ് മുഖ്യാതിഥി ആയിരിക്കും.
    നിയോജക മണ്ഡലത്തിൽ ആകെ 1615 വിദ്യാർത്ഥികൾക്കാണ് മെറിറ്റ് അവാർഡ് നൽകുന്നത്. അതിൽ ഇരുന്നു റോളം വിദ്യാർത്ഥികൾക്കാണ് ചെമ്പേരിയിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുന്നത്. നേരത്തേ മടമ്പം മേരിലാൻഡ് ഹൈസ്കൂളിൽ നടന്ന ചടങ്ങിൽ ശ്രീകണ്ഠാപുരം നഗരസഭയിലെയും ഇരിക്കൂർ പഞ്ചായത്തിലെയും നാനൂറിലധികം വിദ്യാർത്ഥികൾക്ക് അവാർഡ് സമ്മാനിച്ചിരുന്നു.
    ചെമ്പേരിയിൽ നടക്കുന്ന ചടങ്ങിൽ നിർമ്മല എച്ച്.എസ്.എസ് ചെമ്പേരി, മേരി ക്വീൻസ് എച്ച്.എസ്.എസ് കുടിയാന്മല, സെൻ്റ് അഗസ്റ്റിൻ എച്ച് എസ് നെല്ലിക്കുറ്റി, ഫുസ്കോ സീനിയർ സെക്കണ്ടറി സ്കൂൾ പൂപ്പറമ്പ, ഹോളിക്രോസ് ഇംഗ്ലീഷ് സ്കൂൾ കുടിയാന്മല എന്നീ സ്കൂളുകളിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കുന്നത്.

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728