Header Ads

ad728
  • Breaking News

    മാലിന്യം തള്ളൽകർശന നടപടിയുമായി ചെങ്ങളായി ഗ്രാമപഞ്ചായത്ത്


    ഗ്രാമപഞ്ചായത്തിലെ ജനവാസം കുറഞ്ഞ മേഖലകളിൽ മാലിന്യങ്ങൾ കൊണ്ടുപോയി തളളുന്നതിനെതിരെ കർശന നടപടിയുമായി ഗ്രാമപഞ്ചായത്ത് അധികൃതർ.ഗ്രാമ പഞ്ചായത്തിലെ എടക്കുളം പ്രദേശത്ത് മാലിന്യം തള്ളിയത് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ ഗ്രാമ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.മാലിന്യം തള്ളിയ സ്ഥാപനത്തിൻ്റെ ലെറ്റർപാഡ്, ബില്ലുകൾ ഉൾപ്പെടെയുള്ള രേഖകൾ സഹിതം ഗ്രാമ പഞ്ചായത്തിലെ ക്ലാർക്ക് കെ.സിജിലേഷും അസി.സെക്രട്ടറി എസ്. സ്മിതയും ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് റിപ്പോർട്ട് ചെയ്തു. ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ഉത്തരവാദികളായ സ്ഥാപന ഉടമയേയും വാഹനത്തിൻ്റെ ഡ്രൈവറേയും ഓഫീസിൽ വിളിച്ചു വരുത്തി ഇരുപതിനായിരം രൂപ പിഴ ഈടാക്കി. മാലിന്യം തള്ളിയവരെ കൊണ്ടു തന്നെ പ്രസ്തുത സ്ഥലത്ത് നിന്നും മാലിന്യം നീക്കം ചെയ്യിച്ചു.ചെങ്ങളായി ഗ്രാമപഞ്ചായത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നവർക്കെതിരെയും അനധികൃതമായി മാലിന്യം കയ്യൊഴിയാൻ ഏൽപ്പിക്കുന്ന സ്ഥാപന ഉടമകൾക്കെതിരെയും വാഹന ഉടമകൾക്കെതിരെയും കർശന നിയമ നടപടികൾ സ്വീകരിക്കുമെന്നും അത്തരം വാഹനങ്ങളുടെ വിശദവിവരം ആർ.ടി.ഒ പോലീസ് അധികൃതർക്ക് തുടർ നടപടിക്ക് കൈമാറുമെന്നും ചെങ്ങളായി ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ.രാജേഷ് അറിയിച്ചു

    റിപ്പോർട്ട്:തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728