Header Ads

ad728
  • Breaking News

    മലയോരമേഖലയിലെ പാർട്ടിയുടെ കർഷക കരുത്തായിരുന്നു ജോയി ജോസഫ് ... മന്ത്രി എം വി ഗോവിന്ദൻ

    പയ്യാവൂർ: മലയോര മേഖലയിൽ കമ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കാൻ മുന്നിൽ നിന്ന് പ്രവൃത്തിച്ച കർഷക കരുത്തായിരുന്നു ജോയി ജോസഫ് എന്ന് മന്ത്രി എം വി ഗോവിന്ദൻ അഭിപ്രായപ്പെട്ടു. അടിയന്തിരാവസ്ഥയുടെ നാളുകളിൽ മലയോര മേഖലയിൽ കരുത്തുറ്റ കവചമായി പാർട്ടിയെ നയിച്ച പോരാളിയായ ജോയി ജോസഫ് ജനങ്ങളുമായി കൂടുതൽ അടുത്ത് അവരുടെ പ്രശ്നങ്ങൾ തിരിച്ചറിയുകയും അതിന് പരിഹാരം കാണുകയും ചെയ്യുന്ന നേതാവായിരുന്നു അദ്ദേഹമെന്നും മന്ത്രി പറഞ്ഞു. ജോയി ജോസഫിന് അന്ത്യാഞ്ജലി അർപ്പിക്കാൻ പുളുക്കൂൽ സ്മരക മന്ദിരത്തിൽ എത്തിയതായിരുന്നു മന്ത്രി .അന്തരിച്ച ജോയി ജോസഫിന് അന്ത്യാഞ്ജലി അർപ്പിക്കാൻ നാടിന്റെ നാനാ തുറകളിൽപ്പെട്ട നൂറ് കണക്കിന് ആളുകൾ എത്തി ചേർന്നു. ഏരുവേശ്ശി - പയ്യാവൂർ പഞ്ചായത്തുകൾ ഒന്നായ കാലത്ത് സി പി ഐ (എം)ഏരുവേശ്ശി ലോക്കൽ കമ്മിറ്റി അംഗം, കെ എസ്‌ വൈ എഫ് തളിപ്പറമ്പ് താലൂക്ക് ജോ : സിക്രട്ടറി, നിരവധി വർഷം പയ്യാവൂർ ലോക്കൽ സെക്രട്ടറി, മദ്യ വ്യവസായ തൊഴിലാളി യൂണിയൻ ശ്രീകണ്ഠാപുരം ഏറിയാ പ്രസിഡന്റ്, പയ്യാവൂർ സർവ്വീസ്‌ സഹകരണ ബാങ്ക് പ്രസിഡന്റ്, പയ്യാവൂർ ഗ്രാമ പഞ്ചായത്തംഗം എന്നീ നിലകളിൽ പ്രവൃത്തിച്ച ജോയി ജോസഫിനെ കാണാൻ നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആളുകൾ എത്തി ചേർന്നു .സി പി ഐ (എം) പയ്യാവൂർ ലോക്കൽ കമ്മിറ്റി ഓഫീസായ പുളുക്കൂൽ കുഞ്ഞിരാമൻ സ്മാരക മന്ദിരത്തിലും തുടർന്ന് വണ്ണായിക്കടവിലെ വീട്ടിലുമായി ജനങ്ങൾ അന്ത്യാഞ്ജലി അർപ്പിച്ചു. സജീവ് ജോസഫ് എം എൽ എ, സി പി ഐ (എം) കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ, നേതാക്കളായ ടി.കെ ഗോവിന്ദൻ മാസ്റ്റർ, പി വി ഗോപിനാഥ് , ഏറിയാ സെക്രട്ടറി അഡ്വ: എം സി രാഘവൻ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റോബർട്ട് ജോർജ്ജ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: സാജു സേവ്യർ ,  ടി എം ജോഷി, കെ ടി അനിൽകുമാർ , എം സി നാരായണൻ മാസ്റ്റർ, ചാക്കോ പാലക്കലോടി, ജോസ് ചേന്നാട്ട്, ടെൻസൺ ജോർജ്ജ് കണ്ടത്തിൻകര, സഞ്ജു കൃഷ്ണകുമാർ , ഫൽഗുനൻ മേലേടത്ത്, കെ എം പി യു മേഖല പ്രസിഡന്റ് തോമസ് അയ്യങ്കാനാൽ, വി എൻ രവി , വി പി അബ്ദുൾ ഖാദർ എന്നിവരും വിവിധ സാമൂഹ്യ സാംസ്കാരിക പ്രവൃത്തകരും അന്ത്യാഞ്ജലി അർപ്പിച്ചു ആദര സൂചകമായി പയ്യാവൂർ ടൗണ്ടിൽ രാവിലെ 6 മുതൽ 11 മണി വരെ ഹർത്താലാചരിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728