Header Ads

ad728
  • Breaking News

    മദ്യശാലകൾ അടച്ചുപൂട്ടണം;ഫാ.ചാക്കോ കുടിപ്പറമ്പിൽ

    പയ്യാവൂർ :കോവിഡ്,ഒമിക്രോൺ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ കേരളത്തിലെ സകല ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും അടച്ചുപൂട്ടി സർക്കാർ ഉത്തരവിറക്കണമെന്ന് കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിൽ. അവയ്ലബിൾ പ്രവർത്തക സമിതി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കലക്ടർമാർക്ക് ബാർ പ്രവർത്തനാനുമതി സംബന്ധിയായ
    അധികാരം കൈമാറാൻ കാണിക്കുന്ന വിശാലതാല്പര്യം പഞ്ചായത്ത് രാജ് നഗരപാലിക ബില്ലിൽ കൂടി കാണിച്ച് ആത്മാർത്ഥത നിക്ഷിപ്ത താല്പര്യമല്ലെന്ന് വോട്ടർമാരെ
    ബോധ്യപ്പെടുത്തുമോയെന്നും  അദ്ദേഹം ചോദിച്ചു.സംസ്ഥാന അഡ്വൈസറി കമ്മറ്റിയുടെ  
    നിർദ്ദേശങ്ങൾ പാലിക്കപ്പെടുവാനും ബാറുകൾ അടച്ചുപൂട്ടേണ്ടത് അനിവാര്യമാണന്ന വസ്തുത സർക്കാർ മറന്നുപോകുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
    അതിരൂപതാ ഭാരവാഹികളായ ആന്റണി മേൽവെട്ടം, ഷിനോ പാറയ്ക്കൽ ,സിസ്റ്റർ ജോസ് മരിയ,
    മേരി ആലക്കാമറ്റത്തിൽ,സെബാസ്റ്റ്യൻ കുന്നിൽ, ബിന്നി
    കിഴക്കേക്കര,ദേവസ്യ തൈപ്പറമ്പിൽ,ഷെൽസി കാവനാടിയിൽ എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728