Header Ads

ad728
  • Breaking News

    ശ്രീകണ്ഠപുരം പഴയങ്ങാടി ശിഹാബ് തങ്ങൾ വില്ലേജ് സാദിഖലി തങ്ങൾ സമർപ്പിച്ചു

    ശ്രീകണ്ഠപുരം: പ്രളയ തകർത്ത  ശ്രീകണ്ഠപുരം പഴയങ്ങാടി ബദരിയ നഗറിൽ മുസ്ലിം ലീഗും ഗ്ലോബൽ കെ എം സി സി യും ചേർന്ന്  നിർമ്മിച്ച ശിഹാബ് തങ്ങൾ വില്ലേജ്, റീ ഹാബിലിറ്റേഷൻ ആൻറ് എഡ്യുക്കേഷണൽ സെൻ്റർ  പാണക്കാട് സയ്യിദ് സാദിഖലി തങ്ങൾ സമർപ്പിച്ചു. മാനവിക സൗഹൃദത്തിന് ഊന്നൽ നൽകുന്ന രാഷ്ട്രീയത്തിനാണ് മുസ്ലിം ലീഗ് എന്നും പ്രാമുഖ്യം നൽകുന്നതെന്ന് തങ്ങൾ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. വില്ലേജ് ചെയർമാൻ പി ടി എ കോയ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സിക്രട്ടറി 
    അബ്ദുറഹ്മാൻ കല്ലായി, ജില്ലാ ജനറൽ സിക്രട്ടറി അഡ്വ അബ്ദുൽ കരീം ചേലേരി മുഖ്യ പ്രഭാഷണം നടത്തി. അഡ്വ എസ് മുഹമ്മദ് എം എസ് എഫ് ലൈബ്രറി കൈമാറ്റവും, എം പി എ റഹീം യൂത്ത് ലീഗ് ഗ്രീൻ സ്റ്റാർ ഫുട്ബോൾ  ടൂർണമെൻറ് ലോഗോ പ്രകാശനവും നിർവ്വഹിച്ചു. ചടങ്ങിൽ കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയ നാട്ട് കാരനായ മുസ്ഥഫ പിടി ശിഹാബുദ്ദീൻ, ആദ്യകാല നേതാക്കളായ വി പി അബൂബക്കർ ഹാജി, കായക്കൂൽ അബ്ദുള്ള ഹാജി, കുണ്ടട അബ്ദു റഹ്മാൻ, പുതിരയിൽ ഹുസ്സൻ എന്നിവരെയും തങ്ങൾ ആദരിച്ചു.

    ടിഎൻഎ ഖാദർ, വി എ റഹീം, സി കെ മുഹമ്മദ്, കെ സലാഹുദ്ദീൻ, പി ടി മുഹമ്മദ് മാസ്റ്റർ, വി പി മൂസാൻ, കെ ശിവദാസൻ, എ കെ നൗഷാദ്, പി ടി ഗഫാർ, എൻ പി സിദ്ദീഖ്, കെ പി എ റഹ്മാൻ, പൈലറ്റ് ശിഹാബ്,ഒ വി ഹുസൈൻ, കെ പി മൊയ്തീൻ കുട്ടി ഹാജി, യുപി അഫ്സൽ, ജയിംസ് ജോസഫ്, പി എസ് ശമീർ, കെ സഫീർ, കെ മുനവ്വിർ സംസാരിച്ചു.ജനറൽ കൺവീനർ എൻ പി റഷീദ് മാസ്റ്റർ സ്വാഗതവും ശാഖാ ലീഗ് സിക്രട്ടറി എ പി മർസൂഖ് നന്ദിയും പറഞ്ഞു.



    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728