Header Ads

ad728
  • Breaking News

    ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ വീടുകളിൽ ഉപവാസ പ്രാർത്ഥന യജ്ഞം ആചരിച്ചു.


     ചെമ്പന്തൊട്ടി :കെസിബിസി മദ്യവിരുദ്ധ സമിതി മുക്തിശ്രീ ചെമ്പന്തൊട്ടി യൂണിറ്റ് ഭാരവാഹികളുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ
    ലഹരി -രഹിത ഭാരതത്തിനായി യൂണിറ്റ് അംഗങ്ങൾ വീടുകളിൽ ഉപവാസ പ്രാർത്ഥന നടത്തി. ലഹരിക്കെതിരെയുള്ള ബോധവൽക്കരണം വീടുകളിൽ നിന്ന് തുടങ്ങണം എന്ന ആശയവുമായി എല്ലാ വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തുവാനും  തീരുമാനമെടുത്തു. മുക്തിശ്രീ  അതിരൂപത പ്രസിഡന്റ് ഷിനോ പാറക്കൽ,ജോസഫ് ചാലിങ്കൽ,സിനി കൊച്ചുപുറത്താനാത്ത് ,
     ലോറൻസ് ഇലവുങ്കൽ,
     മേഴ്സി തയ്യിൽ ,
     ബെന്നി ചെരോലിക്കൽ ,
     അന്നമ്മ ഓലിക്കൽ , ഫിലോമിന ജോർജ്ജ്,
     മേരി ജോയി,
     ഷീജ സോജൻ ,
    ആലീസ് മേലേട്ട് ,
     ബിന്ദു പുളിക്കൽ എന്നിവർ പങ്കെടുത്തു

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728