Header Ads

ad728
  • Breaking News

    മദ്യ- ലഹരി രഹിത ഭാരതത്തിനായ് ഉപവസിച്ചു.



    തലശ്ശേരി:കെ.സി.ബി.സി.മദ്യവിരുദ്ധ സമിതി,മുക്തിശ്രീ പ്രവർത്തകരുടെ മദ്യ- ലഹരി രഹിത ഭാരതത്തിനായ് കണ്ണൂർ ,കാസറഗോഡ് ജില്ലകളിലെ ഭവനങ്ങളിൽ നടന്ന ഉപവാസയജ്ഞം അതിരൂപതാ പാസ്റ്ററൽ സെന്ററായ സന്ദേശ ഭവനിൽ വെച്ച്
    തലശ്ശേരി ആർച്ച്ബിഷപ്പ് മാർ ജോർജ് ഞറളക്കാട്ട് ഉപവാസമിരിക്കുന്ന അതിരൂപതാ ഡയറക്ടർ ഫാ.ചാക്കോ കുടിപ്പറമ്പിലിനെ ഹാരമണിയിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.സന്ദേശ ഭവൻ ഡയറക്ടർ റവ.ഡോ.ഫിലിപ്പ് കവിയിൽ ഉപവാസയജ്ഞ സമ്മേളനത്തിന് അധ്യക്ഷത വഹിച്ചു.വിവിധ ഡിപ്പാർട്ടുമെൻറുകളുടെ അതിരൂപതാ ഡയറക്ടർമാരായ ഫാ.ബെന്നി നിരപ്പേൽ,ഫാ.ബിനോയ് ശാസ്താംപടവിൽ,ഫാ.സിജു വെണ്ണായ്പ്പള്ളിൽ,ഫാ.സെബാസ്റ്റ്യൻ ഇട്ടിയപ്പാറ,ഫാ.ജിൻസ് വാളിപ്ലാക്കൽ,ഫാ.ടോം ഓലിക്കരോട്ട്,ഫാ.ജോസഫ് വടക്കേപ്പറമ്പിൽ,ഫാ.ജോർജ് പുതുമന,ഫാ.ജിബിൻ വട്ടുകുളം എന്നിവർ വിവിധ പ്രസ്ഥാനങ്ങളുടെ പിന്തുണയറിയിച്ച് ചടങ്ങിൽ സന്നിഹിതരായ്.പ്രതീക്ഷാ അഡ്മിനിട്രേറ്റർ ഫാ.മാത്യു കാരിക്കൽ സ്വാഗതവും ഫാ.ചാക്കോ കുടിപ്പറമ്പിൽ നന്ദിയും പറഞ്ഞു.അതിരൂപതാ ഭാരവാഹികളായ ആൻറണി മേൽവെട്ടം,ഷിനോ  സിബി പാറയ്ക്കൽ,ജിൻസി കുഴിമുള്ളിൽ,സെബാസ്റ്റ്യൻ കുന്നിന്,ബിന്നി കിഴക്കേക്കര,ഷെൽസി കാവനാടിയിൽ എന്നിവർ
    ഭവനങ്ങളിലെ ഉപവാസയജ്ഞത്തിന് നേതൃത്വം നൽകി.രാവിലെ 6 മുതൽ വൈകു:4 വരെ 10 മണിക്കൂറാണ് ഉപവാസം.

    റിപ്പോർട്ട് : തോമസ് അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728