Header Ads

ad728
  • Breaking News

    ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ തുടങ്ങും; വിദ്യാഭ്യാസ മന്ത്രി


    *30 JANUARY 2022*

    തിരുവനന്തപുരം: ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നാളെ തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. പരീക്ഷ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് മന്ത്രി വി ശിവൻകുട്ടി. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സംവിധാനം ഒരുക്കും.

    നാളെ രാവിലെ 9.30നും ഉച്ചയ്ക്ക് 2 മണിക്കുമാണ് പരീക്ഷ നടക്കുക. 3,20,067 വിദ്യാർത്ഥികളാണ് പരീക്ഷക്ക് ഹാജരാകുന്നത്. സംസ്ഥാനത്തൊട്ടാകെ 1955 കേന്ദ്രങ്ങളിൽ ആണ് പരീക്ഷ നടക്കുക. റെഗുലർ വിഭാഗത്തിൽ 2,98,412 വിദ്യാർത്ഥികളും പ്രൈവറ്റ് വിഭാഗത്തിൽ 21,644 കുട്ടികളും ലാറ്ററൽ എൻട്രി റെഗുലർ വിഭാഗത്തിൽ 11 വിദ്യാർത്ഥികളും പരീക്ഷ എഴുതും.

    ഗൾഫിൽ 41 കുട്ടികളും ലക്ഷദ്വീപിൽ 1023 കുട്ടികളും മാഹിയിൽ 414 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പരീക്ഷ എഴുതുന്നത് ഇംഗ്ലീഷ് വിഷയത്തിൽ ആണ്. മൊത്തം 2,08411വിദ്യാർത്ഥികളാണ് ഇം​ഗ്ലീഷ് വിഷയത്തിൽ പരീക്ഷ എഴുതുന്നത്. കൊവിഡ് ബാധിതരായ വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ഉണ്ടാകും.

    ഫോക്കസ് ഏരിയയെ എതിർക്കുന്ന അധ്യാപകർക്ക് പരോക്ഷ വിമർശനവുമായി വിദ്യാഭ്യാസ മന്ത്രി. അധ്യാപകരെ സർക്കാർ നിയോഗിക്കുന്നത് ഉത്തരവാദിത്വത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വിദ്യാഭ്യാസ മന്ത്രി. അധ്യാപകരുടെ ജോലി പഠിപ്പിക്കുക എന്നതാണ്. വിദ്യാഭ്യാസ വകുപ്പിലെ ഒരോ ഉദ്യോഗസ്ഥനും ചുമതലകൾ നിശ്ചയിച്ചിട്ടുണ്ട്. എല്ലാവരും ചേർന്ന് ചുമതലകൾ നിർവ്വഹിക്കേണ്ടെന്നും മന്ത്രി വ്യക്തമാക്കി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728