Header Ads

ad728
  • Breaking News

    അലക്സ് നഗർ പള്ളി സെമിത്തേരി അക്രമണം : കെ സി സി അപലപിച്ചു.

     
    പയ്യാവൂർ:അലക്സ്‌ നഗർ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിലെ കുരിശുകൾ അജ്ഞാത സംഘം തകർത്തതിൽ ക്നാനായ കത്തോലിക്ക കോൺഗ്രസ് ( കെസിസി)മടമ്പം ഫോറോന കമ്മിറ്റി അപലപിച്ചു. ഫൊറോനാ പ്രസിഡന്റ് ജോസ് കണിയാപറമ്പിലിന്റെ നേതൃത്വത്തിൽ, റീജിയണൽ സെക്രട്ടറി പി. കെ. സൈമൺ, അതിരൂപത  വർക്കിംഗ്‌ കമ്മിറ്റി അംഗം എൻ.കെ. മത്തായി, ഫൊറോന  സെക്രട്ടറി സജി ഞരളക്കാട്ട് തുടങ്ങിയവർ സെമിത്തേരി സന്ദർശിച്ച് സ്ഥിതിഗതികൾ ഇടവക വികാരിയുമായി ചർച്ച ചെയ്തു. സാമൂഹ്യവിരുദ്ധരുടെ  ഇത്തരം ഹീന പ്രവർത്തികൾ കുടിയേറ്റ കർഷകരുടെ മനസ്സിനെ വൃണപ്പെടുത്തുക യും ഗ്രാമീണ നിഷ്കളങ്കത യ്ക്ക് മങ്ങലേൽപ്പിച്ച്, മതസ്പർദ്ധ ഉളവാക്കുന്നതായതിനാൽ യഥാർത്ഥ കുറ്റവാളിയെ കണ്ടെത്തി നിയമത്തിനു മുന്നിൽ കൊണ്ടുവന്ന്, അർഹമായ ശിക്ഷ നൽകണമെന്നും ഫൊറോന സമിതി അഭിപ്രായപ്പെട്ടു. മുൻ അലക്സ് നഗർ ഇടവക വികാരി ഫാ.സ്റ്റീഫൻ കുളക്കാട്ടുകൂടി സന്നിഹിതനായിരുന്നു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728