Header Ads

ad728
  • Breaking News

    താരാരാധന തലക്കു പിടിച്ചവർക്ക് ബുദ്ധി കുറവായിരിക്കുമെന്ന് പഠനം


    ______09-01-2022________

    സിനിമയോ ക്രിക്കറ്റോ ഫുട്‌ബോളോ എന്തുമായിക്കൊള്ളട്ടെ, അതിലെ താരങ്ങളെ ആരാധിക്കാത്തവരായി ആരുമുണ്ടാവില്ല. എന്നാൽ ആരാധന തലക്ക് പിടിച്ചവരാണ്  നിങ്ങളെങ്കിൽ  പുതിയ പഠനം പറയുന്നത് കേൾക്കുക. ഇത്തരക്കാർക്ക് ബുദ്ധിശക്തി കുറവായിരിക്കുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. താരങ്ങളുടെ സ്വകാര്യ ജീവിതത്തെയും അവരുടെ ദൈനംദിന കാര്യങ്ങളെയും അന്ധമായി പിന്തുടരുന്നവർക്ക് ബുദ്ധി കുറവായിരിക്കുമെന്നാണ് 2021 അവസാനം ബി.എം.സി സൈക്കോളജിയിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. 

    1,763 ഹംഗേറിയൻ പൗരന്മാരിൽ നടത്തിയ പഠനത്തിന് ശേഷമാണ് ഇത്തരമൊരു നിഗമനത്തിലേക്ക് എത്തുന്നത്. ഡിജിറ്റ് സിംബോളൈസേഷൻ ടെസ്റ്റ്, സെലിബ്രിറ്റികളോടുള്ള ആരാധനയുടെ ആഴമറിയാനുള്ള ചോദ്യാവലി, 30 വാക്കിന്റെ വൊക്കാബുലറി ടെസ്റ്റ് എന്നിവയാണ് ഇവരിൽ നടത്തിയത്.

    സെലിബ്രിറ്റി ആറ്റിറ്റിയൂഡ് സ്‌കെയിൽ ചോദ്യാവലിയിലൂടെ ഒരാളുടെ ആരാധന എത്രത്തോളമുണ്ട് എന്നതാണ് അളന്നത്.  പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ വ്യക്തിപരമായ ശീലങ്ങൾ പഠിക്കാൻ ഞാൻ പലപ്പോഴും നിർബന്ധിതനാകാറുണ്ട്, എന്റെ പ്രിയപ്പെട്ട സെലിബ്രിറ്റിയുടെ ജീവിതത്തിന്റെ വിശദാംശങ്ങളിൽ ഞാൻ ശ്രദ്ധാലുവാണ്, അവരെ ഒന്നുനേരിട്ട് കാണാൻ ഞാൻ എന്തുവേണമെങ്കിലും ചെയ്യും തുടങ്ങിയ ചോദ്യങ്ങളായിരുന്നു ഇതിലുണ്ടായിരുന്നത്. കൂടാതെ പഠനത്തിൽ പങ്കെടുത്തവരുടെ വിദ്യാഭ്യാസ നിലവാരം, കുടുംബ വരുമാനം, സമ്പാദ്യം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഗവേഷകർ ശേഖരിച്ചിരുന്നു.

    സെലിബ്രിറ്റികളോട് കൂടുതൽ ആരാധനയുള്ളവർ ബുദ്ധിശക്തി വിലയിരുത്തുന്ന പരീക്ഷകളിൽ താഴ്ന്ന പ്രകടനമാണ് കാണിച്ചത്. മറ്റുള്ളവർ താരതമ്യേന ഉയർന്ന പ്രകടനവും കാഴ്ചവെക്കുകയും ചെയ്തു. താരാധാന മൂത്തവരുടെ തലച്ചോറിൽ മറ്റ് കാര്യങ്ങളൊന്നും കാര്യമായി കയറില്ലെന്നും ചിന്തിക്കാനുള്ള കഴിവ് കുറയുമെന്നും പഠനങ്ങൾ പറയുന്നു. എന്നാൽ സെലിബ്രിറ്റികളുടെ ജീവിതത്തെയും അവരുടെ മാർക്കറ്റിംഗ് തന്ത്രത്തെക്കുറിച്ചും ധാരണയുള്ളവർ ഇത്തരം അന്ധമായ താരാരാധന കാണിക്കാറില്ലെന്നും അതുകൊണ്ടുതന്നെ അവരുടെ തലച്ചോർ കൂടുതൽ കാര്യങ്ങളെകുറിച്ച് ബോധവാന്മാരായിരിക്കുമെന്നും പഠനങ്ങൾ ചൂണ്ടികാട്ടുന്നു. ഇവർക്ക് ലോകത്ത് നടക്കുന്ന കാര്യങ്ങളെ കുറിച്ച് യഥാർഥ അറിവും ബോധവുമുണ്ടാകും. എന്നാൽ താരാധാന അമിതമായവർ മായാലോകത്തായിരിക്കും എപ്പോഴും ജീവിക്കുക. സംഭവിക്കുന്നതിന്റെ യാഥാർഥ്യത്തെ കുറിച്ച് മനസിലാക്കാൻ അവർ ശ്രമിക്കാറുമില്ല. അവരുടെ മുഴുവൻ ചിന്തയും സമയവുമെല്ലാം ആരാധനാമൂർത്തികൾക്ക് വേണ്ടി പണയം വെക്കുകയും ചെയ്യുന്നുണ്ട്.

    എന്നിരുന്നാലും എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നതെന്ന് ശാസ്ത്രീയമായി പറയാൻ ഗവേഷകർക്കായിട്ടില്ല. സെലിബ്രിറ്റി ആരാധന മാത്രമാണോ ഒരാളുടെ വൈജ്ഞാനിക കഴിവുകൾ കുറക്കുന്നതിന് കാരണം എന്നതിനെ കുറിച്ച് കൃത്യമായി പഠനം പറയുന്നില്ല. എല്ലാ സെലിബ്രിറ്റികളും മനുഷ്യരാണെന്ന കാര്യം മനസിൽ വെച്ചുകൊണ്ട് മാത്രം ആരാധന നടത്തുന്നതാണ് നല്ലതെന്നും ഗവേഷകർ ഉപദേശിക്കുന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728