Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂളിലേക്ക് നടപ്പാത പണിയണമെന്ന് PTA

     രണ്ടായിരത്തിലധികം കുട്ടികൾ പഠിക്കുന്ന ഇരിക്കൂർ ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിലേക്ക് ടൗണിൽ നിന്നും നടപ്പാതയും സുരക്ഷാവേലിയും നിർമ്മിക്കണമെന്ന് പിടി എ വാർഷിക ജനറൽ ബോഡി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. ഏറെ അപകട സാധ്യതയുള്ള ബ്ലാത്തൂർ ഇരിക്കൂർ മക്കാഡം റോഡിലൂടെ നിലവിൽ കുട്ടികൾ കാൽനടയായി പോകുന്നത് ഏറെ അപകട സാധ്യതയുണ്ട്. യോഗത്തിൽ നൗഷാദ് കൂടാളി അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ റീന സി, ഹെഡ്മിസ്ട്രസ് വി.സി. ശൈലജ, ഇ പി ജയപ്രകാശ്, ടി.സുനിൽകുമാർ , ഇ.സി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി പ്രസിഡണ്ടായി കെ.കെ അബ്ദുല്ല ഹാജിയേയും വൈസ് പ്രസിഡണ്ടായി കെ സഹീദിനെയും മദർ പിടി എ പ്രസിഡണ്ടായി പി.എം മസ്ബൂബയെയും തിരഞ്ഞെടുത്തു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728