Header Ads

ad728
  • Breaking News

    പി.കെ.എം കോളേജിൽ മനുഷ്യവകാശദിനം ആചരിച്ചു

     പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷൻ ഐക്യുഎസിയുടെയും ഡിബേറ്റ് ക്ലബ്ബിന്റെയും  സംയുക്ത ആഭിമുഖ്യത്തിൽ മനുഷ്യവകാശദിനം
    ആചരിച്ചു. കോളേജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടി കോളേജ് പ്രിസിപ്പാൾ ഡോ. ജെസ്സി .എൻ.സി ഉത്ഘാടനം ചെയ്തു. "മനുഷ്യാവകാശവും വർത്തമാനകാല സാമ്പത്തിക പ്രതിസന്ധികളും" എന്ന വിഷയത്തിൽ കാനറാ ബാങ്ക് മാനേജർ ഡോ.റോബിൻസ് മാത്യൂ. വി വിഷയാവതരണം നടത്തി. വർത്തമാനകാല സാമ്പത്തിക പ്രതിസന്ധി  കൂടുതലായി ബാധിച്ചത് അസംഘടിത തൊഴിലാളികളെയാണ്.സമൂഹത്തിൽ ഇന്നും സാമ്പത്തിക അസമത്വം നിലനിൽക്കുന്നതിന്റെയും, അവകാശകൾ നിഷേധിക്കുന്നതിന്റെയും ഉദാഹരണങ്ങൾ അദ്ദേഹം ചൂണ്ടിക്കാട്ടി. ചടങ്ങിൽ സ്റ്റാഫ്‌ കോഡിനേറ്റർ ഡോ. വീണ ആപ്പുകുട്ടൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ക്രിസ്റ്റീന രാജു , സാമൂഹ്യ ശാസ്ത്ര വിഭാഗം വിദ്യാർത്ഥി അനുശ്രീ .കെ.പി എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728