Header Ads

ad728
  • Breaking News

    ഇരിക്കൂർ നിയോജക മണ്ഡലം കോൺഗ്രസ് പദയാത്ര 20ന്


    കോൺഗ്രസ് നടത്തുന്ന രാജ്യവ്യാപക പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇരിക്കൂർ നിയോജക മണ്ഡലത്തിൽ സജീവ് ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ  ജന ജാഗരൺ പദയാത്ര നടത്തുവാൻ നിയോജക മണ്ഡലം കോൺഗ്രസ് നേതൃത്വം യോഗം തീരുമാനിച്ചു.യാത്രയുടെ ഉദ്ഘാടനം ഡിസംബർ 20ന് ശ്രീകണ്ഠപുരത്ത് കെപിസിസി പ്രസിഡണ്ട്  കെ സുധാകരൻ എംപി നിർവഹിക്കും 21ന് വൈകുന്നേരം സമാപന സമ്മേളനം കരുവഞ്ചാലിൽ പ്രതിപക്ഷനേതാവ് വി ഡി സതീശൻ നിർവഹിക്കും.സംസ്ഥാന ജില്ലാ നേതാക്കൾ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിക്കും. ശ്രീകണ്ഠപുരത്ത് എം. ഒ മാധവന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അഡ്വ: സജീവ് ജോസഫ് എം എൽ എ ,പി ടി മാത്യു ,തോമസ് വക്കത്താനം, കൊയ്യം ജനാർദനൻ , കെ വി ഫിലോമിന ,ബേബി തോലാനി  കെ പി ഗംഗാധരൻ ,ജോജി വർഗീസ്, ദേവസ്യ പാലപ്പുറം , അഡ്വ: ജസ്റ്റിൻ അഡ്വ. തങ്കച്ചൻ മാത്യു എന്നിവർ പ്രസംഗിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728