Header Ads

ad728
  • Breaking News

    ശബരിമല തീര്‍ഥാടനം: കൂടുതല്‍ ഇളവുകള്‍-സന്നിധാനത്ത് വിരിവെക്കാം, പമ്പാസ്‌നാനത്തിനും അനുമതി



     ശബരിമല തീര്‍ഥാടന നിയന്ത്രണങ്ങളില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചു._

    _പമ്പയില്‍നിന്ന് നീലിമല അപ്പാച്ചിമേട് വഴിയുള്ള പരമ്പരാഗത പാത തുറക്കും. സന്നിധാനത്ത് രാത്രി വിരിവെക്കാന്‍ ഭക്തര്‍ക്ക് അനുമതി നല്‍കും. 500 മുറികള്‍ ഇതിനായി കോവിഡ് മാനദണ്ഡ പ്രകാരം സജ്ജീകരിച്ചു._

    _പമ്പാസ്‌നാനം നടത്തുന്നതിനും ബലിതര്‍പ്പണത്തിനും അനുവദിക്കും. എന്നാല്‍ പമ്പയിലെ ജലനിരപ്പ് അനുസരിച്ച് ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടത്തിന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കാം. മുഖ്യമന്ത്രി പിണറായി വിജയനുമായി ദേവസ്വംമന്ത്രി കെ. രാധാകൃഷ്ണന്‍ നടത്തിയ ചര്‍ച്ചയിലാണ് ഇളവുകള്‍ തീരുമാനിച്ചത്._

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728