Header Ads

ad728
  • Breaking News

    ഏറ്റുപാറ ബൂത്ത് കോൺഗ്രസ് കൺവെൻഷൻ

    ഏറ്റുപാറ ബൂത്ത് കോൺഗ്രസ് കൺവെൻഷൻ 

     പയ്യാവൂർ :  കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അഴിമതികൾക്കെതിരെ; പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് തുലയ്ക്കുന്നതിനെതിരെ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിയും കെപിസിസിയും ആഹ്വാനം ചെയ്ത സമര പരിപാടിയുടെ ഭാഗമായി നാളെ (തിങ്കൾ ) ചുണ്ടപ്പറമ്പിൽ നിന്നും ശ്രീകണ്ഠപുരത്തേക്ക്സജീവ് ജോസഫ് എം എൽ എ നയിക്കുന്ന ജനജാഗ്രത അഭിയാൻ പദയാത്ര വിജയിപ്പിക്കുവാൻ ഏറ്റുപാറ ബൂത്ത് കോൺഗ്രസ് കൺവെൻഷൻ ആഹ്വാനം ചെയ്തു .മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് ഇ.കെ. കുര്യൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബൂത്ത് പ്രസിഡണ്ട് ആൻ്റോ പള്ളിപ്പുറം അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ഫിലിപ്പ് പാത്തിക്കൽ തോമസ് കോവാട്ട്, പി.എ.പയസ്, തോമസ് പള്ളിച്ചിറ, വർഗ്ഗീസ് പള്ളിച്ചിറ എന്നിവർ സംസാരിച്ചു


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728