Header Ads

ad728
  • Breaking News

    ജനാധിപത്യത്തിന്റെ മറവിലുള്ള ഏകാധിപത്യ ഭരണശൈലി എതിർക്കപ്പെടണം- ഫാ.ചാക്കോ കുടിപ്പറമ്പിൽ


    പയ്യാവൂർ :ജനാധിപത്യത്തിന്റെ മറവിലുള്ള ഏകാധിപത്യ ഭരണശൈലി എതിർക്കപ്പെടണമെന്ന് കെ.സി.ബി.സി മദ്യവിദ്ധ സമിതി സംസ്ഥാന വക്താവ് ഫാ.ചാക്കോ കുടിപ്പറമ്പിൽ.ഡിസംബർ 1 മുതൽ 19 വരെ കണ്ണൂർ ജില്ലയിൽ നടന്ന ജനം ഉണരണം ലഹരി മുക്ത കേരളത്തിനായ് എന്ന ജനബോധവൽക്കരണ പര്യടത്തിന്റെ സമാപനസമ്മേളനം കല്ലുവയലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കെ.സി.ബി.സി മദ്യവിരുദ്ധ സമിതി,മുക്തിശ്രീ ഡയറക്ടർ കൂടിയായ ഫാ.ചാക്കോ കുടിപ്പറമ്പിൽ.പാർലമെന്റിന്റെ ശീതകാലസമ്മേളനത്തിൽ അവതരിപ്പിക്കാനുദ്ദേശിക്കുന്ന മയക്കുമരുന്ന് നിയമഭേദഗതി,മയക്കുമരുന്ന് മാഫിയായ്ക്കുള്ള ഉപകാര സ്മരണയാണെന്ന് ജനം മനസ്സിലാക്കേണ്ടി വരുമെന്നും ,കേരള സർക്കാർ അബ്കാരികളുമൊത്ത് നടത്തുന്ന നാടകക്കളരി അവസാനിപ്പിക്കണമെന്നും സമ്പൂർണ്ണ മദ്യനിരോധനം ലക്ഷ്യമെന്ന് പറഞ്ഞവർ വാക്ക് മാറരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫാ സേവ്യർ തേലക്കാട്ട് അധ്യക്ഷത വഹിച്ചു.മേഖലാ ഡയറക്ടർ ഫാ.അമൽ പഞ്ഞിക്കുന്നേൽ, അലക്സ് പുതിയാകുളങ്ങര,ജോണി മുണ്ടാട്ടുചുണ്ടയിൽ, ആൽബീന പാലമറ്റം,തങ്കച്ചൻ വലിയമറ്റം,ടോമി ഒറ്റപ്ലാക്കൽ,ഷാജി ചെട്ട്യാശ്ശേരി എന്നിവർ പ്രസംഗിച്ചു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728