Header Ads

ad728
  • Breaking News

    ധനു പത്താഘോഷത്തെ വരവേൽക്കാൻ ഒരുങ്ങി ഇരിക്കൂർ



    നിലാമുറ്റം മഖാം ഉറൂസിന് നാളെ തുടക്കം

    ഇരിക്കൂർ: കേരളത്തിലെ പ്രധാന തീർത്ഥാടന കേന്ദ്രവും പ്രവാചക കാലഘട്ടത്തിൽ തന്നെ ഇസ്ലാമിക പ്രബോധനവുമായി എത്തിയ മഹാത്മാക്കളുടെ സ്മരണയ്ക്കായി വർഷം തോറും നടത്തിവരാറുള്ള നിലാമുറ്റം മഖാം ഉറൂസിന് നാളെ തുടക്കമാവും. ധനു ഒന്നു മുതൽ പത്തുവരെ നടക്കുന്ന ഉറൂസിന് പ്രാദേശികമായി ധനു പത്താഘോഷം എന്ന പേരിലാണ് ഈ ഉറൂസ് അറിയപ്പെടുന്നത്.
    ഇരിക്കൂർ റഹ്മാനിയദർസ് മാനേജിഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഉറൂസ് ഡിസം 16 ന് മഗ് രിബ് നിസ്കാരനന്തരം മഹല്ല് പ്രസിഡണ്ട് കെ.ടി സിയാദ് ഹാജി ഉറൂസ് നഗരിയി പതാക ഉയർത്തുന്നനത്തോടെ  പത്ത് ദിവസം നീണ്ടു നിൽക്കുന്ന ഉറൂസിന് തുടക്കമാവും. തുടർന്ന് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ പ്രാർത്ഥനാ മജ്ലിസിന് നേതൃത്വം നൽകി ഉറൂസിൻ്റ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. തുടർന്നുള്ള ദിവസങ്ങളിൽ  മതവിഞ്ജാന സദസ്സ്, ദുആ മജ്ലിസ്, ഇസ് ലാമിക കഥാപ്രസംഗം, അന്നദാനം എന്നിവ നടക്കും. 25 ന് വൈകന്നേരം നടക്കുന്ന കൂട്ട സിയാറത്തോടെ ഉറൂസിന് സമാപനമാകും.
    ഉറൂസ് ദിവസങ്ങളിൽ  മാണിയൂർ ഉസ്താദ്,റഹ്മത്തുള്ള ഖാസിമി മൂത്തേടം, നൗഷാദ് ബാഖവി ചിറയിൻകീഴ്, സിറാജുദ്ദീൻ അൽ ഖാസിമി, കബീർ ബാഖവി, അറയ്ക്കൽ അബ്ദുറസാഖ് ദാരിമി, ഉസ്മാൻ ദാരിമി പന്തിപ്പൊയിൽ, ഷക്കീർ ഹൈതമി, യഹ് യ ബാഖവി പുഴക്കര, മുഹമ്മദ് മുബാറക് ബാഖവി  തുടങ്ങിയവർ പ്രഭാഷണം നടത്തും.
    23 ന് ആയിരങ്ങൾക്ക് അന്നദാനമുണ്ടാകും. ഉറൂസിന് സമാപനം കുറിച്ചു കൊണ്ട് 25ന് നടക്കുന്ന കൂട്ട സിയാറത്തിന് മുഹമ്മദ് ജമലുല്ലൈലി തങ്ങൾ നേതൃത്വം നൽകുമെന്നും ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കെ.ടി സിയാദ് ഹാജി, കെ.പി അബ്ദുൽ അസീസ് മാസ്റ്റർ, കെ.അബ്ദുസ്സലാം ഹാജി, പി.എം ഉമ്മർ കുട്ടി ഹാജി, എൻ.വി ഹാശിം ,വി.ഹംസ ഹാജി, കെ.മേമിഹാജി, , കെ.കെ.റസാഖ്,  വി.ശിഹാബുദ്ദീൻ, കെ.ആർ അഷറഫ് എന്നിവർ സംബന്ധിച്ചു.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728