Header Ads

ad728
  • Breaking News

    സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് വിജയികളെ അനുമോദിച്ചു

    ജില്ലാ സ്പോർട്സ് കളരിപ്പയറ്റ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ സംസ്ഥാന കളരിപ്പയറ്റ് ചാമ്പ്യൻഷിപ്പ് വിജയികളെ അനുമോദിച്ചു.പുതിയങ്ങാടി മാട്ടൂൽ മലബാർ കളരിയിൽ വച്ച് നടന്ന ചടങ്ങ് ജില്ലാ പ്രസിഡന്റ് എ.ടി. ദേവസ്യ ഗുരുക്കൾ ഉദ്ഘാടനം ചെയ്തു.


    നൗഷാദ് ഗുരുക്കൾ അധ്യക്ഷത വഹിച്ചു. വിജയികൾക്ക് ജില്ലാ പ്രസിഡന്റ് എ.ടി. ദേവസ്യ ഗുരുക്കൾ മെമന്റോ നൽകി.കളരിപ്പയറ്റ് ജനങ്ങളിലേക്ക് എന്ന വിഷയത്തെ കുറിച്ച് ജില്ലാ സെക്രട്ടറി പുതുശ്ശേരി ഗുരുക്കൾ മുഖ്യ പ്രഭാഷണം നടത്തി.ജിമ്മി ജോർജ് ഗുരുക്കൾ , സംസ്ഥാന ടെക്നിക്കൽ ഡയറക്ടർ കെ.വി.കുഞ്ഞുമോൻ ഗുരുക്കൾ,സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം കെ.ഷംസുദീൻ ഗുരുക്കൾ എന്നിവർ പ്രസംഗിച്ചു.
    പരിപാടിയോട് അനുബന്ധിച്ച് കുട്ടികളുടെ കളരിപ്പയറ്റ് പ്രദർശനവും നടത്തി.


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728