Header Ads

ad728
  • Breaking News

    അഗതികൾക്ക്‌ പൊതിച്ചോറുമായി നിർമ്മല ഗൈഡ്സ്

     ചെമ്പേരി നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ പൂപ്പറമ്പ് മരിയസദനിലെ അന്തേവാസികൾക്ക് പൊതിച്ചോറ് വിതരണം ചെയ്തു. ഗൈഡ് യൂണിറ്റിലെ 32 അംഗങ്ങളും അവരവരുടെ വീടുകളിൽ തയ്യാറാക്കിയ പൊതിച്ചോർ ആണ് മരിയസദനിൽ വിതരണം ചെയ്തത്. ഗൈഡ് ക്യാപ്റ്റൻ സലീഷ്യ റോസ് തോമസ് ഈ ഒരു പ്രവർത്തനത്തിന് നേതൃത്വം നൽകി.   അഗതി മന്ദിരങ്ങളിൽ അവിടുത്തെ അന്തേവാസികളോടൊപ്പം ചെലവഴിച്ച് സമൂഹത്തിന് മാതൃകയാക്കാവുന്ന നിരവധി സേവന പ്രവർത്തനങ്ങൾ ഗൈഡ് യൂണിറ്റിന്റ നേതൃത്വത്തിൽ ചെയ്തു വരുന്നു. .പ്രിൻസിപ്പൽ സജീവ് സി. ഡി സീനിയർ അസിസ്റ്റന്റ്  ബിനു ആൻറണി, ബാബുക്കുട്ടി മറ്റ് അധ്യാപകർ എന്നിവർ ഈ ഒരു ഉദ്യമത്തിൽ ഗൈഡ് യൂണിറ്റിലെ അംഗങ്ങളോടൊപ്പം പങ്കുചേർന്നു.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728