Header Ads

ad728
  • Breaking News

    കാവുകൾ തേടി ശ്രീകണ്ഠപുരത്ത് ( വയക്കര ) നിയമസമാജികരെത്തി.

     ധനുമാസ  കുളിർ കാറ്റിനോടൊപ്പം അവർ എത്തി. സംസ്ഥാനത്തെ ഏഴു നിയമ സാമാജികർ. നിയമസഭാ പരിസ്ഥിതി കമ്മിറ്റി ചെയർമാൻ ഇ.കെ വിജയൻ എം.എൽ എ യുടെ നേതൃത്വത്തിൽ എം.എൽ എ മാരായ പി.കെ ബഷീർ, കെ. ഡി പ്രസന്നൻ, ലിൻ റ്റോ ജോസഫ്, ജോബ് മൈക്കിൾ, ടി. ഐ മധുസൂദനൻ, സജീവ് ജോസഫ് എന്നീ കമ്മിറ്റി അംഗങ്ങളാണ് സന്ദർശനം നടത്തിയത്. ശ്രീകണ്ഠപുരം വിഷൻ...കാവുകളുടെ സംരക്ഷണം സംബന്ധിച്ചുള്ള പ്രത്യേക പ0നം നടത്തി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സംഘത്തിൻ്റെ ലക്ഷ്യം.  ശ്രീകണ്ഠപുരം മുൻസിപ്പാലിറ്റിയിലെ വയക്കര വ നശാസ്താ കാ വിൽ എത്തി.നിയോജക മണ്ഡലം എം.എൽ.എ സജീവ് ജോസഫ് മുൻകൈ എടുത്താണ് ഇവിടുത്തെ സന്ദർശനം നടത്തിയത്. കാവുകളുടെയും പരിസ്ഥിതികളുടെയും നില നിൽപിന്നാധാരമായ കാര്യങൾ പൊതുജനങ്ങളോടും കാവ്കമ്മിറ്റി പ്രവർത്തകരോടും  പരിസ്ഥിതി പ്രവർത്തകരോടും  വിവരങ്ങൾ പങ്ക് വെച്ചു. ഇരിക്കുർ നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നു എത്തിയ സ്ത്രീകൾ ഉൾപടെയുള്ള ജനങ്ങൾ വയക്കര കാ വിൽ ഒത്തുകൂടി.പൗരാണിക പാരമ്പര്യം നിലനിർത്തി കാവുകളിലെ വൃക്ഷങ്ങളും വള്ളിപ്പടർപ്പുകളു അതിലെ വിവിധ ഇനത്തിൽ പെട്ട പക്ഷികളുടെയും നില നിൽപിൻ്റെ ആവശ്യകത ബോദ്ധ്യപ്പെടുത്താൻ നിയമസമാജി കർക്ക് സാധിച്ചു.വിവിധ കാവുകളിൽ നിന്ന് വന്ന പ്രതിനിധികൾ MLA മാരുടെ മുമ്പിൽ വിവിധ നിർദേശങ്ങൾ വെച്ചു.കാവുകളിൽ ചുറ്റുമതിൽ നിർമാണം, കുളം നിർമിക്കൽ, പഴയ ജലാശയങ്ങളുടെ പുനർനിർമാണം എന്നിവക്ക് സർക്കാറിൽ നിന്നും ധന സഹായം നൽകേണ്ടതിൻ്റെ ആവശ്യകതയിലേക്കും ചർച്ചകൾ നീണ്ടു. ഗ്രാമീണരുടെഹൃദയസ്പർശിയായ സ്വീകരണ ന് ശേഷം ഉച്ചയോടെ MLA മാരുടെ സംഘം മടങ്ങി .ഗ്രാമത്തിലെത്തിയ MLA മാർ നിമിഷങ്ങ8 കൊണ്ട് നാട്ടുകാരായി മാറി. അവർ ഓരോരുത്തരും പലരോടും കാര്യങ്ങൾ ചോദിച്ചറിയുന്നുണ്ടായിരുന്നു.ഗ്രാമഭംഗി ആസ്വദിച്ച് കൊണ്ട് MLA മാർ പക്ഷികളുടെ കളകളാരവങ്ങളോടെ മടക്കയാത്ര. ഇനിയും നശിച്ചുപോകാത്ത വലിയ ആൽമരം ദയനീയ ഭാവത്തിൽ MLA മാരെ നോക്കി. ഒരു രക്ഷകരെ എന്ന പോലെ. അത് മനസ്സിലാക്കിയ പോലെ തന്നെ MLA മാർ പയ്യന്നൂരിലെഅടുത്ത കാവിലേക്ക്.

    വാർത്ത: തോമസ്അയ്യങ്കാനാൽ

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728