Header Ads

ad728
  • Breaking News

    ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ എ ജയചന്ദ്രന് മാഷിന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി


    ജയചന്ദ്രൻ മാസ്റ്റർക്ക് അന്ത്യാഞ്ജലി :-

    കഴിഞ്ഞ ദിവസം സ്കൂട്ടർ തട്ടി പരിക്കേറ്റ് ആശുപത്രിയിൽ വെച്ച് അന്തരിച്ച ഇരിക്കൂർ ഗവ: ഹയർ സെക്കന്ററി സ്കൂൾ അധ്യാപകൻ എ ജയചന്ദ്രന് കണ്ണീരിൽ കുതിർന്ന അന്ത്യാഞ്ജലി . സ്കൂൾ ഓഡിറ്റോറിയത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും അടങ്ങിയവൻ ജനാവലിയാണ് അന്ത്യാഞ്‌ജലി അർപ്പിച്ചത്. എസ് പി സി യൂണിറ്റിന്റെ നേതൃത്വത്തിൽ പ്രത്യേക അഭിവാദ്യ ചടങ്ങ് സംഘടിപ്പിച്ചു.എസ് പി സി ജില്ലാ അസിസ്റ്റന്റ് നോഡൽ ഓഫീസർ സി.വി തമ്പാൻ, സി പി ഒ സുനേഷ് വിവി, എ സി പി ഒ ധന്യ പി എന്നിവർ നേതൃത്വം നൽകി. പ്രിൻസിപ്പൽ റീന സി, ഹെഡ്മിസ്ട്രസ് വി.സി ശൈലജ, പി.ടി എ പ്രസിഡണ്ട് കെ കെ അബ്ദുള്ള ഹാജി , സ്റ്റാഫ് സെക്രട്ടറി ഇ പി ജയപ്രകാശ് എന്നിവർ അനുശോചനം രേഖപ്പെടുത്തി. തുടർന്ന് ജൻമനാടായ ബ്ലാത്തൂരിലും താമസ സ്ഥലമായ കോട്ടൂരിലെ ഭവനത്തിലും അന്ത്യദർശനത്തിനു ശേഷം ചേപ്പറമ്പിലെ പൊതു സ്മശാനത്തിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ സംസ്ക്കരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ സാമൂഹ്യ രംഗത്തെ നേതാക്കൾ, അധ്യാപക സർവ്വീസ് സംഘടന രംഗത്തെ പ്രവർത്തകർ തുടങ്ങി വിവിധ മേഖലയിലെ വൻ ജനാവലിയാണ് വിവിധ സ്ഥലങ്ങളിൽ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നത്. വിപുലമായ അനുശോചന യോഗം സ്കൂൾ ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ചേരും.

    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728