Header Ads

ad728
  • Breaking News

    കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃക; വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ പ്രശംസിച്ച് രാഷ്ട്രപതി



    _കേരളത്തിലെ വിദ്യാഭ്യാസ ആരോഗ്യ മേഖലകളെ പ്രശംസിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. കേരളം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണ്. കേരളത്തിലെ ഡോക്ടര്‍മാരും നഴ്‌സുമാരും കൊവിഡ് കാലത്ത് ലോകമെമ്പാടും മുന്നണിപ്പോരാളികളായിരുന്നെന്ന് രാഷ്ട്രപതി പറഞ്ഞു. കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്._

    _കേരള ജനത ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തി._ _സുസ്ഥിര വികസനത്തില്‍ ഉള്‍പ്പെടെ കേരളം മറ്റ് സംസ്ഥാനങ്ങളേക്കാള്‍ മുന്‍പന്തിയിലാണ്._ _കേരളത്തിലെ സര്‍ക്കാരുകള്‍ വളര്‍ച്ചയ്ക്കും വികസനത്തിനുമാണ് പ്രാമുഖ്യം നല്‍കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു._ _ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും നേതൃത്വത്തില്‍ കേരളം കൂടുതല്‍ മികവിലേക്ക് ഉയരാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു._

    _ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ പിതാവ് പിഎന്‍ പണിക്കരുടെ പ്രതിമ തിരുവനന്തപുരത്ത് അനാച്ഛാദനം ചെയ്തത് സംസാരിക്കുകയായിരുന്നു രാഷ്ട്രപതി._ _തിരുവനന്തപുരം പൂജപുരയിലാണ് വെങ്കല പ്രതിമ സ്ഥാപിച്ചിരിക്കുന്നത്._ _ചടങ്ങില്‍ ഗവര്‍ണര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി വി ശിവന്‍കുട്ടി, കേന്ദ്രമന്ത്രി വി മുരളീധരന്‍, പിജെ കുര്യന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നിവരും പങ്കെടുത്തു._


    No comments

    Post Top Ad

    ad728

    Post Bottom Ad

    ad728